ഭാരത് ബന്ദ് ആരംഭിച്ചു; പിന്തുണ പ്രഖ്യാപിച്ച് കേരളത്തിൽ ഹർത്താൽ

By News Desk, Malabar News
farmers-protest
Representational Image
Ajwa Travels

ഡെൽഹി: സംയുക്‌ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച ഭാരത് ബന്ദ് ആരംഭിച്ചു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹിയിൽ നടക്കുന്ന കര്‍ഷക സമരം 10 മാസം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായിട്ടാണ് രാവിലെ ആറ് മുതല്‍ വൈകിട്ട് നാല് വരെ ബന്ദ്.

രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ, വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍, ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവ അടഞ്ഞു കിടക്കും. വ്യാപാര, വ്യവസായ സ്‌ഥാപനങ്ങള്‍, പൊതു പരിപാടികള്‍ എന്നിവയെയും ബന്ദ് ബാധിക്കും.

ആശുപത്രികള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, വ്യക്‌തിഗത അടിയന്തര സാഹചര്യങ്ങള്‍ എന്നിവയെ ബന്ദില്‍ നിന്ന് ഒഴിവാക്കിട്ടുണ്ട്. ബന്ദ് സ്വമേധയാ ജനങ്ങള്‍ ഏറ്റെടുക്കുന്നതും സമാധാനപരം ആയിരിക്കുമെന്നും സംയുക്‌ത കിസാന്‍ മോര്‍ച്ച അറിയിച്ചു. വിവിധ പ്രതിപക്ഷ പാര്‍ട്ടികളും തൊഴിലാളി യൂണിയനുകളും കര്‍ഷകരുടെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തില്‍ ഇന്ന് രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താലാണ്. പാല്‍, പത്രം തുടങ്ങി അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. എല്‍ഡിഎഫ്, യുഡിഎഫ് അനുകൂല സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണയറിയിച്ചതിനാല്‍ സംസ്‌ഥാനത്തെ സര്‍ക്കാര്‍ സ്‌ഥാപനങ്ങളുടെ പ്രവര്‍ത്തനം ഭാഗികമായിരിക്കും.

കെഎസ്ആര്‍ടിസിയുടെ സാധാരണ സര്‍വീസ് ഉണ്ടായിരിക്കില്ല. ആശുപത്രികള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് നടത്തും. ദീര്‍ഘദൂര സര്‍വീസുകള്‍ വൈകുന്നേരം 6 മണിക്ക് ശേഷം പുറപ്പെടും. ട്രെയിന്‍ സര്‍വീസുണ്ടാകുമെന്ന് ദക്ഷിണ റയില്‍വേ അറിയിച്ചു.

Kerala News: കരിപ്പൂർ സ്വർണ കവർച്ചാ കേസ്; ഒരാൾ കൂടി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE