വരുന്നു മൈക്കിളും സംഘവും; ട്രെന്റിങ്ങിൽ ഒന്നാമതായി ‘ഭീഷ്‌മ പർവ്വം’ ട്രെയ്‌ലർ

By Film Desk, Malabar News
Ajwa Travels

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയുടെയും കാത്തിരിക്കുന്ന മമ്മൂട്ടി- അമൽ നീരദ് ചിത്രം ‘ഭീഷ്‌മ പർവ്വ’ത്തിന്റെ ട്രെയ്‌ലർ പുറത്ത്. ഗ്യാങ്സ്‌റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.

‘ബി​ഗ് ബി’ക്ക് സമാനമായ ത്രില്ലടിപ്പിക്കുന്ന വിരുന്ന് തന്നെയാണ് ‘ഭീഷ്‌മ പർവ്വ’വും പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നതെന്ന് സൂചന നൽകുന്ന ട്രെയ്‌ലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 12 മണിക്കൂറുകൾ കൊണ്ട് 17 ലക്ഷത്തിലേറെ ആളുകൾ കണ്ട ട്രെയ്‌ലർ യൂട്യൂബ് ട്രെന്റിങ്ങിൽ ഒന്നാമതാണ്.

വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. അന്തരിച്ച കെപിഎസി ലളിതയും നെടുമുടി വേണുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിൻ ശ്യാം ആണ്. എഡിറ്റിംഗ്- വിവേക് ഹർഷൻ.

Most Read: റഷ്യ-യുക്രൈൻ സംഘർഷം; സ്വർണവിലയും കുതിച്ചുയരുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE