‘ബൈനറി’ വരുന്നു; സൈബർ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന ചിത്രം

By Malabar Bureau, Malabar News
'Binary' Malayalam movie
Ajwa Travels

ജോയ് മാത്യു, കൈലാഷ്, മാമുക്കോയ, സിജോയ് വർഗീസ്, അനീഷ് രവി, നിർമ്മൽ പാലാഴി തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന പുതിയ ചിത്രം ‘ബൈനറി’ വരുന്നു. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പുതിയ പോസ്‌റ്ററുകൾ ഇന്ന് റിലീസ് ചെയ്‌തു. ടീസറും അടുത്തയാഴ്‌ച റിലീസ് ചെയ്യും.

ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം ആധുനിക ടെക്‌നോളജിയുടെ കാണാക്കയങ്ങളിലേക്ക് വിരൽചൂണ്ടുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. നിരവധി ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം രൂപപ്പെടുത്തുന്ന ‘ബൈനറി’ ആർസി ഗ്രൂപ്പ് പ്രൊഡക്ഷൻസിന് കീഴിൽ ഡോ. ജാസിക് അലിയാണ് സംവിധാനം നിർവഹിക്കുന്നത്.

നിർമാണം മിറാജ് മുഹമ്മദ്, രാജേഷ് ബാബു കെ ശൂരനാട് എന്നിവരാണ്. സൈബർ വേൾഡ് വലയിൽ കുടുങ്ങി രക്ഷപ്പെടാനാവാതെ പിടഞ്ഞു തീരുന്ന എത്രയോ മനുഷ്യർ നമ്മുക്ക് ചുറ്റുമുണ്ട്. പലപ്പോഴും നിയമ സംവിധാനങ്ങളും പോലീസും നിസഹായരായി പോകുന്ന സൈബർ ലോകത്തിന്റെ കുറ്റകൃത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന, ഇതുവരെ ആരും പറയാത്ത കഥയാണ് ബൈനറിയുടെ ഇതിവൃത്തമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

സജേഷ് രാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് എംകെ അർജുനൻ ആണ്. ജ്യോതിഷ് നാരായണനും ബിനോയ് പി എമ്മും ചേര്‍ന്ന് ചിത്രത്തിന് കഥയും തിരക്കഥയും എഴുതുന്നു. ചാലിയാര്‍ രഘുവാണ് സംഭാഷണം എഴുതിയത്. ചീഫ് അസോസിയേറ്റ് സച്ചി ഉണ്ണികൃഷ്‌ണൻ ആണ്. പിആർഒ പ്രവർത്തനം പിആർ സുമേരൻ നിർവഹിക്കുന്നു.

'Binary' Malayalam movie

Most Read: പട്ടാപ്പകൽ കറങ്ങാനിറങ്ങി പോലീസ് പൊക്കി; പ്രതിയെ കണ്ട് പൊട്ടിച്ചിരിച്ച് ആളുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE