ഗവർണറെ കണ്ട് ബിജെപി നേതാക്കൾ; പ്രതിസന്ധിയിൽ നിർണായക നീക്കം

By News Desk, Malabar News
Uddav thakkarey_Malabar news
Ajwa Travels

മുംബൈ: മഹാരാഷ്‌ട്രയിലെ ഭരണ പ്രതിസന്ധിക്കിടെ നിർണായക നീക്കവുമായി ബിജെപി. ഉദ്ധവ് താക്കറെ സർക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവർണറെ കണ്ടു. ദേവേന്ദ്ര ഫട്നാവിന്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്‌ച.

ശിവസേനയുടെ 39 എംഎൽഎമാർ കോൺഗ്രസിനുള്ള പിന്തുണ പിൻവലിച്ചതായും ഇതോടെ മഹാവികാസ് അഘാടി സർക്കാരിന് ഭൂരിപക്ഷം നഷ്‌ടപ്പെട്ടതായും ഗവർണറെ അറിയിച്ചതായി ഫട്നാവിസ് പറഞ്ഞു. നാളെ നിയമസഭ വിളിച്ചുചേർക്കാൻ സർക്കാരിനോട് ഗവർണർ ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും രാജ്‌ഭവൻ ഇത് നിഷേധിച്ചു.

വിഷയവുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് രാജ്‌ഭവൻ വ്യക്‌തമാക്കി. ഭൂരിപക്ഷം തെളിയിക്കുന്നതിന് നിയമസഭ വിളിച്ചുചേർക്കാനുള്ള നിർദ്ദേശം ഗവർണർ ഇന്ന് ഔദ്യോഗികമായി സർക്കാരിന് നൽകുമെന്നാണ് വിവരം. നിയമസഭ വിളിച്ചുചേർക്കാൻ ഗവർണർ ആവശ്യപ്പെട്ടാൽ അതിനെതിരെ ശിവസേന സുപ്രീം കോടതിയെ സമീപിച്ചേക്കും.

Most Read: ഉദയ്‌പൂർ കൊലപാതകം; രാജസ്‌ഥാനിൽ കർശന ജാഗ്രത, ഒരു മാസം നിരോധനാജ്‌ഞ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE