ബിജെപി സംസ്‌ഥാന സമിതി യോഗം ഇന്ന്; തൃക്കാക്കര തോൽവി പ്രധാന ചർച്ചയായേക്കും

By Trainee Reporter, Malabar News
BJP state committee
Representational Image
Ajwa Travels

പത്തനംതിട്ട: ബിജെപി നേതൃയോഗവും കോർകമ്മിറ്റി യോഗവും ഇന്ന് പത്തനംതിട്ടയിൽ നടക്കും. സംസ്‌ഥാന കമ്മിറ്റിക്ക് മുന്നോടിയായി ബിജെപി കോർകമ്മിറ്റി ഇന്ന് രാവിലെ ഒമ്പത് മണിക്ക് നടക്കും. സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ നേതൃത്വത്തിലായിരിക്കും യോഗം നടക്കുക.

യോഗത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ, സംസ്‌ഥാനത്തിന്റെ ചുമതലയുള്ള സിപി രാധാകൃഷ്‌ണൻ തുടങ്ങിയവരും യോഗത്തിൽ പെങ്കെടുക്കും. നിലവിൽ സംസ്‌ഥാന സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ കോർകമ്മിറ്റിയിൽ ചർച്ച ചെയ്യും. പത്തരക്കാണ് സംസ്‌ഥാന സമിതി ആരംഭിക്കുന്നത്. 300 ഓളം പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ദയനീയ തോൽവി പ്രധാന ചർച്ചയായേക്കും. സംസ്‌ഥാന സർക്കാരിനെതിരെ നടത്തുന്ന പ്രതിഷേധ സമരങ്ങൾ എങ്ങനെ കടുപ്പിക്കണം എന്നത് സംബന്ധിച്ചും യോഗത്തിൽ തീരുമാനം ഉണ്ടാകും. സ്വർണം-ഡോളർ കടത്ത് കേസുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ പ്രവർത്തനം നിലച്ചു എന്ന പ്രചാരണവും പ്രതിനിധികൾ യോഗത്തിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്.

Most Read: സംസ്‌ഥാനത്ത്‌ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത; മൽസ്യബന്ധനത്തിന് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE