ബിജെപിയുടെ രഥയാത്രക്ക് ഇന്ന് തുടക്കം; ബൈക്ക് റാലിയുമായി തൃണമൂലും

By Desk Reporter, Malabar News
BJP
Representational Image
Ajwa Travels

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്‌ചിമ ബംഗാളിൽ ബിജെപി നടത്താൻ തീരുമാനിച്ച രഥയാത്രക്ക് ഇന്ന് തുടക്കം. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ രഥയാത്ര ഉൽഘാടനം ചെയ്യും. പശ്‌ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നിന്ന് ആരംഭിക്കുന്ന രഥയാത്ര ഒരു മാസം നീണ്ടു നിൽക്കും.

294 മണ്ഡലങ്ങളെ കോര്‍ത്തിണക്കി കൊണ്ട് അഞ്ച് രഥയാത്രകള്‍ സംഘടിപ്പിക്കുമെന്നാണ് പറയുന്നത്. ആദ്യ രഥയാത്ര ഫെബ്രുവരി 6ന് നാദിയ ജില്ലയിൽ നിന്ന് ആരംഭിച്ച് ബറാക്ക്പൂരിൽ സമാപിക്കും, അടുത്ത രണ്ട് യാത്രകൾ ഫെബ്രുവരി 8ന് വടക്കൻ ബംഗാളിലെ കൂച്ച് ബെഹാർ, ദക്ഷിണ ബംഗാളിലെ കക്ദ്വിപ് എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കും. അവസാന രണ്ട് രഥയാത്രകളും ഫെബ്രുവരി 9ന് ജാർഗ്രാം, ദക്ഷിണ ബംഗാളിലെ താരാപിത്ത് എന്നിവിടങ്ങളിൽ നിന്നാണ് ആരംഭിക്കുക.

തങ്ങളുടെ രഥയാത്രക്ക് സർക്കാർ അനുമതി നൽകുന്നില്ലെന്ന് ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇതിന് ശക്‌തമായ ഭാഷയിൽ തൃണമൂൽ കോൺഗ്രസ് മറുപടി നൽകി.

“ബംഗാളിലെ ബിജെപി അവകാശപ്പെടുന്നതു പോലെ ഒരു യാത്രക്കും സർക്കാർ അനുമതി നിഷേധിച്ചിട്ടില്ല. അവർ വസ്‌തുതാ വിരുദ്ധമായ പ്രചാരണത്തിൽ ഏർപ്പെടുന്നു. ബിജെപിയുടെ യാത്രക്ക് തൃണമൂൽ കോൺഗ്രസ് സർക്കാർ അനുമതി നിഷേധിച്ചിട്ടുണ്ടെങ്കിൽ അതിന്റെ തെളിവുകൾ ബിജെപി കാണിക്കണം. ഇരയാക്കപ്പെട്ടു എന്ന് വരുത്തി തീർക്കാനുള്ള ബിജെപിയുടെ ശ്രമമാണിത്, ”- എന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ പ്രതികരണം.

അതേസമയം, ബിജെപിയുടെ രഥയാത്രയെ പ്രതിരോധിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ബൈക്ക് റാലി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. രഥയാത്ര കടന്നുപോകുന്ന അതേ സ്‌ഥലങ്ങളിൽ അതേ സമയത്ത് തന്നെയാണ് ബൈക്ക് റാലി നടത്തുന്നത്. ഇരു യാത്രകളും നടക്കുന്ന പശ്‌ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് സംസ്‌ഥാനത്ത് ഏര്‍പ്പെടുത്തിയത്.

അതേസമയം, ബിജെപിയുടെ രഥയാത്ര സംസ്‌ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് ഇടയാക്കും എന്ന് ചൂണ്ടിക്കാട്ടി കൊൽക്കത്ത ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. അഭിഭാഷകനായ രാംപ്രസാദ് സര്‍ക്കാര്‍ ആണ് പൊതുതാൽപര്യ ഹരജി നൽകിയിരിക്കുന്നത്.

Also Read:  ദേശീയ പതാകയെ അപമാനിച്ചു; മരിച്ച കർഷകന്റെ കുടുംബത്തിനെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE