കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കോഴിക്കോട് കരിങ്കൊടി പ്രതിഷേധം. കോഴിക്കോട് ബീച്ചിൽ നടക്കുന്ന എൻജിഒ യൂണിയൻ സംസ്‌ഥാന സമ്മേളനം ഉൽഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് നേരെയാണ് കെഎസ്‌യു- എംഎസ്‌എഫ് പ്രവർത്തകർ കരിങ്കൊടി വീശിയത്. കോഴിക്കോട് ഗസ്‌റ്റ് ഹൗസിൽ നിന്നും ബീച്ചിലേക്ക് മുഖ്യമന്ത്രി പോകുന്നതിനിടെ ആയിരുന്നു സംഭവം.
പ്ളസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനായി കോഴിക്കോട് വെസ്‌റ്റ് ഹില്ലിലെ ഒരു ഹോട്ടലിലാണ് കെഎസ്‌യു- എംഎസ്‌എഫ് പ്രവർത്തകർ തമ്പടിച്ചിരുന്നത്. വിവരമറിഞ്ഞ് സ്‌ഥലത്തെത്തിയ പോലീസ് കെഎസ്‌യു ജില്ലാ പ്രസിഡണ്ട് വിടി സൂരജ്, വൈസ് പ്രസിഡണ്ടുമാരായ ഷഹബാസ്, രാഗിൻ എന്നിവരെയും മറ്റൊരു പ്രവർത്തകനേയും കസ്‌റ്റഡിയിൽ എടുത്തു.
എന്നാൽ, കൂടുതൽ പ്രവർത്തകർ ഇവിടെയുണ്ടായിരുന്നത് തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ വാഹനം അടുത്തേക്ക് എത്തിയപ്പോൾ പ്രവർത്തകർ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു. ഇവരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. രണ്ട് കെഎസ്‌യു പ്രവർത്തകരെയും രണ്ട് എംഎസ്എഫ് പ്രവർത്തകരെയുമാണ് കസ്‌റ്റഡിയിൽ എടുത്തിരിക്കുന്നത്.
Most Read| പൊതു പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കൽ; ഉന്നതതല സമിതിയെ നിയോഗിച്ച് കേന്ദ്രം