മലപ്പുറം തിരൂർ സ്വദേശിക്ക് ബ്ളാക്ക് ഫംഗസ്​ സ്‌ഥിരീകരിച്ചു

By Syndicated , Malabar News
black_fungus_kerala
Ajwa Travels

തിരൂർ: മലപ്പുറം തിരൂർ സ്വദേശിക്ക് ബ്ളാക്ക് ഫംഗസ്​ സ്‌ഥിരീകരിച്ചു. ഏഴൂർ ഗവ. സ്‌കൂളിന് സമീപത്തെ വലിയപറമ്പിൽ അബ്‌ദുൽ ഖാദറിനാണ് (62 ) രോഗബാധ സ്‌ഥിരീകരിച്ചത്.​ അടിയന്തിര ശസ്‍ത്രക്രിയയിലൂടെ അദ്ദേഹത്തിന്റെ ഒരു കണ്ണ് നീക്കം ചെയ്‌തതായി മകൻ ജുനൈദ് പറഞ്ഞു.

മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിൽസ കഴിഞ്ഞ്​ മടങ്ങിയതിന് ശേഷം കണ്ണിന്റെ കാഴ്‌ചക്ക് ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് ഈ മാസം 5ന് കോട്ടക്കൽ അൽമാസിൽ നടത്തിയ പരിശോധനയിലാണ് ബ്ളാക്ക് ഫംഗസ് ബാധയാണെന്ന് സ്‌ഥിരീകരിച്ചത്. തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിയിൽ വച്ച് അടിയന്തിര ശസ്‍ത്രക്രിയയിലൂടെ ഒരു കണ്ണ് നീക്കം ചെയ്യുകയായിരുന്നു. മലപ്പുറം ജില്ലയിൽ ആദ്യമായാണ് ബ്ളാക്ക് ഫംഗസ് രോഗബാധ സ്‌ഥിരീകരിക്കുന്നത്.

Read also: പാർട്ടി തീരുമാനത്തിൽ മാറ്റമില്ല; മന്ത്രിസഭാ രൂപീകരണത്തിൽ എ വിജയരാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE