കണ്ണൂർ: അഴീക്കൽ ലൈറ്റ് ഹൗസിന് സമീപം കടൽതീരത്ത് നീല തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. 2 ടൺ ഭാരവും 30 മീറ്റർ നീളവുമുള്ള ബ്രയ്‌ഡ് വെയിൽ ഇനത്തിൽ പെട്ട തിമിംഗലം ആണ് തീരത്ത് അടിഞ്ഞത്. ഇന്നലെ രാവിലെയാണ് പരിസരവാസികളുടെ ശ്രദ്ധയിൽ പെട്ടത്. തിമിംഗലത്തിന്റെ വയറിന് പിറകിൽ പരിക്കേറ്റിട്ടുണ്ട്. കോസ്‌റ്റൽ പോലീസും മാർക്ക് സംഘടന അംഗങ്ങളും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പ്രയത്‌നത്തിനൊടുവിൽ കെട്ടിവലിച്ചാണ് തിമിംഗലത്തിന്റെ ജഡം കരയ്‌ക്ക് അടുപ്പിച്ചത്.
വനം വകുപ്പ് തളിപ്പറമ്പ് ഡിവിഷൻ സെക്‌ഷൻ ഓഫിസർമാരായ വി രതീശൻ, ഷാജഹാൻ എന്നിവർ ചേർന്ന് ജഡം പരിശോധന നടത്തി. ജില്ലാ വെറ്ററിനറി ഓഫിസിലെ ചീഫ് വെറ്ററിനറി ഓഫിസർ ഡോ.കെ മുരളീധരൻ, ഡോ.റാണി ജോസഫ്, ഡോ.മുസാഫിർ എന്നിവർ ചേർന്നാണ് പോസ്‌റ്റുമോർട്ടം നടത്തിയത്. വൈകിട്ടോടെ അഴീക്കൽ തീരത്ത് മറവ് ചെയ്‌തു.
Also Read: കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകും, ശനിയാഴ്‌ചയും ക്‌ളാസ്; വിദ്യാഭ്യാസ മന്ത്രി