ആനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബോട്ട് മറിഞ്ഞു; മാദ്ധ്യമ പ്രവര്‍ത്തകന് ദാരുണാന്ത്യം

By Staff Reporter, Malabar News
journalist died in Odisha
Ajwa Travels

ഭുവനേശ്വര്‍: പാലത്തിന് അടിയില്‍ കുടുങ്ങിയ ആനയെ രക്ഷിക്കാനുള്ള ദുരന്ത നിവാരണ സേനയുടെ ശ്രമം റിപ്പോര്‍ട് ചെയ്യുന്നതിനിടെ മാദ്ധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഒഡിഷയിലെ ഒടിവി റിപ്പോര്‍ട്ടര്‍ അരിന്ദം ദാസ് ആണ് മരണപ്പെട്ടത്.

മുണ്ടാലിയിലെ മഹാനദിയിൽ ആയിരുന്നു സംഭവം. ആനയെ രക്ഷപ്പെടുത്താന്‍ നദിയില്‍ ഇറങ്ങിയ ഒഡിഷ ദുരന്ത നിവാരണ സേനയുടെ ബോട്ടിലാണ് അരിന്ദം ദാസും ക്യാമറാമാനും ഉണ്ടായിരുന്നത്. എന്നാൽ രക്ഷാ പ്രവർത്തനത്തിനിടെ നിയന്ത്രണം തെറ്റി ബോട്ട് മറിയുകയായിരുന്നു.

വെള്ളിയാഴ്‌ച രാവിലെയാണ് മുണ്ടാലിയിലെ മഹാനദി മുറിച്ചു കടക്കാന്‍ ശ്രമിക്കവെ ഏഴ് ആനകള്‍ വെള്ളത്തില്‍ ഒലിച്ചുപോയത്. ഇതില്‍ ഒരു കൊമ്പന്‍ മുണ്ടാലി പാലത്തിന് അടിയില്‍ കുടുങ്ങുകയും ബാക്കിയുള്ളവ കട്ടക്ക് ജില്ലയിലെ നൂആസാനില്‍ കരക്കടുക്കുകയും ചെയ്‌തു.

ഇതിന് പിന്നാലെയാണ് പാലത്തിന് അടിയില്‍ കുടുങ്ങിയ കൊമ്പനെ രക്ഷിക്കാന്‍ ഒഡിഷ ദുരന്ത നിവാരണ സേന ദൗത്യം ആരംഭിച്ചത്. നദിയില്‍ ആനയ്‌ക്ക് സമീപം എത്തിയ ബോട്ടില്‍ അരിന്ദം ദാസ് അടക്കം ഏഴുപേരാണ് ഉണ്ടായിരുന്നത്. എന്നാൽ പൊടുന്നനെ റബ്ബര്‍ ബോട്ട് നിയന്ത്രണം വിട്ട് കീഴ്‌മേല്‍ മറിയുകയായിരുന്നു.

ഇതോടെ ബോട്ടിലുണ്ടായിരുന്നവര്‍ വെള്ളത്തില്‍ മുങ്ങി. അരിന്ദം ദാസിനെയും ക്യാമറാമാനെയും ദുരന്ത നിവാരണ സേന അംഗങ്ങള്‍ കരയ്‌ക്ക് എത്തിച്ചപ്പോള്‍ നില ഗുരുതരമായിരുന്നു. ഉടൻ ഇവരെ എസ്‌സിബി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അരിന്ദം ദാസിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം ക്യാമറാമാന്‍ അപകടനില തരണം ചെയ്‌തുവെന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് ദുരന്ത നിവാരണ സേനാംഗങ്ങളും ആശുപത്രിയില്‍ ചികിൽസയിലാണ്.

Most Read: ഡെൽഹി കോടതിയിലെ വെടിവെപ്പ്; പ്രതിഷേധവുമായി അഭിഭാഷകർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE