ബൈക്കിന് മുകളിൽ മരം വീണ് മാദ്ധ്യമ പ്രവർത്തകൻ മരിച്ചു

By Desk Reporter, Malabar News
journalist-died
Ajwa Travels

പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം വീണ് മാദ്ധ്യമ പ്രവർത്തകൻ മരിച്ചു. ജൻമഭൂമി അടൂർ ലേഖകൻ പിടി രാധാകൃഷ്‌ണ കുറുപ്പ് (57) ആണ് മരിച്ചത്. ഞായറാഴ്‌ച ജോലി കഴിഞ്ഞ് അടൂരില്‍ നിന്നും വീട്ടിലേക്ക് മടങ്ങും വഴി രാത്രി എട്ടുമണിയോടെ അടൂര്‍ ചെന്നമ്പള്ളി ജംഗ്ഷന് പടിഞ്ഞാറ് വശത്ത് തടിമില്ലിന് സമീപമാണ് അപകടം.

റോഡരികിലെ വാകമരം ബൈക്കിലേക്ക് കടപുഴകി വീഴുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ചുവീണ രാധകൃഷ്‌ണന്റെ തലയിൽ നിന്ന് ഹെല്‍മെറ്റും ഊരിമാറിയിരുന്നു. സംഭവ സമയത്ത് സ്‌ഥലത്ത് കനത്ത മഴയുണ്ടായിരുന്നു എന്നാണ് റിപ്പോർട്. തലക്ക് ഗുരുതരമായ പരിക്കേറ്റ രാധാകൃഷ്‌ണനെ അടൂരിലെ ജനറല്‍ ആശുപത്രിയിലും, പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: രാജലക്ഷ്‌മി, മക്കള്‍: പിആര്‍ ലക്ഷ്‌മി, പിആർ വിഷ്‌ണു, പിആർ പാർവതി.

Most Read:  മുല്ലപ്പെരിയാർ ഡാം; ഡീ കമ്മീഷൻ ചെയ്യണമെന്ന ആവശ്യം വീണ്ടും ശക്‌തമാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE