മലപ്പുറം: കടലുണ്ടിപ്പുഴയില്‍ ഇന്നലെ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെടുത്തു. മലപ്പുറം മേച്ചോത്ത് മജീദിന്റെ മകന്‍ റൈഹാ(15)ന്റെ മൃതദേഹമാണ് ഇന്ന് വൈകുന്നേരത്തോടെ കണ്ടെടുത്തത്. കൂടെ ഉണ്ടായിരുന്ന മുഹമ്മദ് ആസിഫിന്റെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.
ഇന്നലെയാണ് കടലുണ്ടിപ്പുഴയില്‍ ഉമ്മത്തൂര്‍ ഭാഗത്തെ ആനക്കടവ് പാലത്തിന് സമീപം കുട്ടികൾ ഒഴിക്കിൽപ്പെട്ടത്. നാല് കുട്ടികളാണ് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഇതില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെടുകയായിരുന്നു.
ആസിഫിന്റെ മൃതദേഹം കാണാതായി ഒരു മണിക്കൂറിനുള്ളില്‍ ലഭിച്ചിരുന്നു. റൈഹാനു വേണ്ടിയുള്ള തിരച്ചില്‍ ഇന്നലെ രാത്രി 9.30 വരെ തുടര്‍ന്നെങ്കിലും ശക്‌തമായ ഒഴുക്കിനെ തുടർന്ന് നിർത്തുകയായിരുന്നു.
ഇന്ന് രാവിലെ ഏഴിന് വീണ്ടും തിരച്ചില്‍ ആരംഭിച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യു മലപ്പുറം, ഐആര്‍ഡബ്ള്യു മലപ്പുറം, ടീം ട്രോമാ കെയര്‍ മലപ്പുറം ജില്ലാ ടീം, എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരുന്നു തിരച്ചില്‍. കിഴിശ്ശേരി ഇആര്‍എഫിന്റെ വെള്ളത്തിനടിയില്‍ തിരച്ചില്‍ നടത്തുന്ന അത്യാധുനിക ക്യാമറയും ഉപയോഗിച്ചിരുന്നു.
എം എസ്‌പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒൻപതാം ക്ളാസ് വിദ്യാര്‍ഥിയാണ് റൈഹാന്‍. മാതാവ്: ഖൈറുന്നീസ. സഹോദരങ്ങള്‍: അബ്‌ദുല്‍ മുഹ്‌സിന്‍, അബ്‌ദുല്‍ ബാസിത്, മിഷാല്‍, സന.
Malabar News: കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് ബൈക്ക് മോഷണം; രണ്ടുപേർ പിടിയിൽ