ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു

By News Desk, Malabar News

മുംബൈ: ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ (58) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. ശാരീരിക അസ്വസ്‌ഥതകളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രശസ്‌ത നടന്‍ രാജ് കപൂറിന്റെയും കൃഷ്‌ണ കപൂറിന്റെയും മകനാണ് രാജീവ് കപൂര്‍. അന്തരിച്ച നടന്‍ ഋഷി കപൂര്‍, രണ്‍ധീര്‍ കപൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്. ബോളിവുഡ് താരങ്ങളായ കരീഷ്‌മ കപൂര്‍, കരീന കപൂര്‍, റണ്‍ബീര്‍ കപൂര്‍ തുടങ്ങിയവര്‍ ബന്ധുക്കളാണ്.

1983ല്‍ പുറത്തിറങ്ങിയ ഏക് ജാന്‍ ഹേന്‍ ഹും എന്ന ചിത്രത്തിലൂടെയാണ് രാജീവ് കപൂര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിതാവിന്റെ അവസാന സംവിധാന സംരംഭമായ രാം തേരി ഗംഗ മൈലി എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ആസ്‌മാന്‍, ലൗ ബോയ്, ഹം തോ ചലേ പര്‍ദേശ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

1996ല്‍ പുറത്തിറങ്ങിയ പ്രേംഗ്രന്‌ഥ് എന്ന ചിത്രം നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്‌തു. ഫാഷന്‍ ഡിസൈനറും ആര്‍ക്കിടെക്‌ടുമായ ആരതി സബര്‍വാളായിരുന്നു രാജീവ് കപൂറിന്റെ മുന്‍ഭാര്യ. 2001ല്‍ വിവാഹിതരായ ഇവര്‍ 2003ല്‍ വേര്‍പിരിഞ്ഞു.

Kerala News: പിന്‍വാതില്‍ നിയമനങ്ങള്‍; സംസ്‌ഥാന വ്യാപക പ്രതിഷേധങ്ങളില്‍ സംഘര്‍ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE