പഞ്ചാബിൽ കുഴൽ കിണറിൽ വീണ 6 വയസുകാരൻ മരണപ്പെട്ടു

By News Bureau, Malabar News

ജലന്ധർ: പഞ്ചാബിൽ കുഴൽ കിണറിൽ വീണ 6 വയസുകാരൻ മരണപ്പെട്ടു. ഹോഷിയാർപൂർ ജില്ലയിലെ ദാസുവ ഗ്രാമത്തിൽ ഇന്ന് രാവിലെ നൂറടി താഴ്‌ചയുള്ള കുഴൽക്കിണറിൽ വീണ ഹൃത്വിക് എന്ന കുട്ടിയാണ് വിട പറഞ്ഞത്.

ദേശീയ ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ കുട്ടിയെ വൈകീട്ടോടെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച കുട്ടിയുടെ മരണം സ്‌ഥിരീകരിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.

വയലിൽ കളിക്കുന്നതിനിടെ തെരുവുനായ്‌ക്കൾ ആക്രമിക്കാൻ വന്നതോടെ രക്ഷപ്പെടാനായി കുഴൽക്കിണറിന്റെ ഷാഫ്റ്റിന് മുകളിൽ കയറുകയായിരുന്നു കുട്ടി. ഈ ഭാഗം ചാക്ക് കൊണ്ട് മൂടിയ നിലയിലായിരുന്നു. ഹൃത്വിക് കയറിയതോടെ ചാക്ക് നീങ്ങുകയും കുട്ടി അകത്തേക്ക് വീഴുകയുമായിരുന്നു.

കുഴിയിലേക്ക് ഓക്‌സിജൻ ഇറക്കിയും ക്യാമറ ഇറക്കിയും രക്ഷാപ്രവർത്തനം നടത്തിയിരുന്നു. ജില്ലാ ഭരണകൂടവും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്ക് ഒടുവിലാണ് കുട്ടിയെ പുറത്തെടുക്കാനായത്. ഇതര സംസ്‌ഥാന തൊഴിലാളികളാണ് മരണപ്പെട്ട ഹൃത്വികിന്റെ മാതാപിതാക്കൾ.

Most Read: ഏകീകൃത സിവിൽ കോഡ് വേണം; രാജ് താക്കറെ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE