കൈക്കൂലി കേസ്; എംജി സർവകലാശാല ജീവനക്കാരിയെ കോടതിയിൽ ഹാജരാക്കും

By News Desk, Malabar News
money giving
Representational Image
Ajwa Travels

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എംജി സർവകലാശാല ഉദ്യോഗസ്‌ഥയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോട്ടയം അതിരമ്പുഴ യൂണിവേഴ്‌സിറ്റി കാമ്പസിലെ സെക്ഷൻ അസിസ്‌റ്റന്റ് സിജെ എൽസിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് ഹാജരാക്കുക. എൽസിയുടെ ബാങ്ക് ഇടപാടുകളും ഓഫിസും വിജിലൻസ് പരിശോധിക്കും.

കഴിഞ്ഞ ദിവസമാണ് ഓഫിസിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ സെക്ഷൻ അസിസ്‌റ്റന്റ് വിജിലൻസിന്റെ പിടിയിലായത്. മാർക്ക് ലിസ്‌റ്റും സർട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാർഥിയോട് സെക്ഷൻ അസിസ്‌റ്റന്റ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

കൈക്കൂലിയായി ഒന്നര ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. തുടർന്ന് ബാങ്ക് വഴി വിദ്യാർഥിയിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയിൽ 15000 രൂപ സർവകലാശാല ഓഫിസിൽ വച്ച് കൈപ്പറ്റിയപ്പോഴാണ് വിജിലൻസിന്റെ പിടിവീണത്.

Also Read: അട്ടപ്പാടി മധു കേസ്; വിചാരണ വൈകിച്ചത് പോലീസെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE