ഇന്ത്യ-പാക് അതിർത്തിയിൽ 20 മീറ്റർ നീളമുള്ള തുരങ്കം; ബിഎസ്എഫ് സുരക്ഷ ശക്തമാക്കി

By Desk Reporter, Malabar News
hidden tunnel near LOC in Jammu_2020 Aug 29
ഫോട്ടോ കടപ്പാട്: എഎൻഐ

ശ്രീനഗർ: ഇന്ത്യ-പാക് അതിർത്തിയോട് ചേർന്ന് ബിഎസ്എഫ് പട്രോളിംഗ് സംഘം 20 മീറ്റർ നീളമുള്ള തുരങ്കം കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ജമ്മുവിലെ പല പ്രദേശങ്ങളിലായി സൈനികർക്ക് നേരെ ഭീകരാക്രമണം മുണ്ടാവുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 5 ജവാന്മാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അതിർത്തി രക്ഷാ സേന പട്രോളിംഗ് ശക്തമാക്കിയത്. ജമ്മുവിലെ സാമ്പാ ജില്ലക്ക് അടുത്തായാണ് തുരങ്കം കണ്ടെത്തിയത്. ഭീകരവാദികൾ പാകിസ്ഥാനിൽ നിന്നും നുഴഞ്ഞു കയറാൻ ഉപയോഗിക്കുന്ന പാതയാണ് ഇത് എന്ന നിഗമനത്തിലാണ് സുരക്ഷാ സേന.

അതിർത്തിയിൽ നിന്നും 50 മീറ്ററോളം ഉള്ളിലേക്കായാണ് തുരങ്കം കണ്ടെത്തിയത്. പാകിസ്ഥാനിലെ പ്രമുഖ കെമിക്കൽ ഫാക്ടറിയുടെ പേരിലുള്ള പത്തോളം പ്ലാസ്റ്റിക് ബാഗുകൾ ഇതിനുള്ളിൽ നിന്നും ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

അടുത്തിടെ ഉണ്ടായ കനത്ത മഴയിൽ പ്രദേശത്ത് പലയിടത്തും മണ്ണ് താഴ്ന്നു പോവുന്നത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ സേന പരിശോധന ശക്തമാക്കുകയായിരുന്നു.
ബിഎസ്എഫ് ഇൻസ്‌പെക്ടർ എൻഎസ് ജംവൽ സംഭവ സ്ഥലം സന്ദർശിച്ചു. പാകിസ്ഥാന്റെ അതിർത്തി പോസ്റ്റായ ഗുൽസാറിൽ നിന്നും 700 മീറ്റർ മാത്രമാണ് തുരങ്കത്തിലേക്കുള്ള ദൂരം.

ബിഎസ്എഫ് മേധാവി രാകേഷ് അസ്‌താന അടിയന്തിര നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. തുടർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തുരങ്കം പൂർണമായും അടച്ചു. ബിഎസ്എഫും ഇന്റലിജിൻസ് ബ്യുറോയും പ്രദേശത്ത് കൂടുതൽ നിരീക്ഷണം നടത്തിവരികയാണ്.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE