‘വര്‍ക്ക് ഫ്രം ഹോം’ പ്ലാന്‍ ഡിസംബര്‍ വരെ നീട്ടി ബിഎസ്എന്‍എല്‍

By Staff Reporter, Malabar News
technology image_malabar news
Representational Image
Ajwa Travels

ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നതില്‍ എന്നും മുന്‍പന്തിയിലാണ് നമ്മുടെ സ്വന്തം ബിഎസ്എന്‍എല്‍. ഇപ്പോഴിതാ നേരത്തെ നല്‍കിയിരുന്ന സൗജന്യ ഓഫറുകളുടെ കാലാവധി നീട്ടിയിരിക്കുകയാണ് കമ്പനി. ബിഎസ്എന്‍എല്‍ ‘വര്‍ക്ക് ഫ്രം ഹോം’ എന്ന പ്ലാനില്‍ നല്‍കിയിരുന്ന സൗജന്യ ഓഫറുകളുടെ കാലാവധിയാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്. പ്രൊമോഷന്റെ ഭാഗമായി ആയിരുന്നു ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ ഉപഭോതാക്കള്‍ക്ക് നേരത്തെ സൗജന്യ പ്ലാനുകള്‍ നല്‍കിയിരുന്നത്.

ഡിസംബര്‍ വരെയാണ് പ്ലാനുകളുടെ കാലാവധി നീട്ടിയിരിക്കുന്നത്. കൂടാതെ 499 രൂപയുടെ ഭാരത് ബ്രോഡ് ബാന്‍ഡ് പ്ലാനുകളും നിലവില്‍ ഡിസംബര്‍ വരെ ലഭിക്കുമെന്നും കമ്പനി അറിയിച്ചു. 499 രൂപയുടെ ബ്രോഡ് ബാന്‍ഡ് പ്ലാനുകളില്‍ 300 ജിബിയുടെ ഡാറ്റയാണ് ബിഎസ്എന്‍എല്‍ ബ്രോഡ് ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. 40 Mbps സ്പീഡില്‍ ഉപഭോതാക്കള്‍ക്ക് ഈ ഓഫറുകള്‍ വഴി ഇന്റര്‍നെറ്റ് ലഭ്യകും. 300 ജിബിയുടെ ഡാറ്റ കഴിഞ്ഞാല്‍ 1 Mbps സ്പീഡിലും ഉപഭോതാക്കള്‍ക്ക് ഡാറ്റ ലഭിക്കുന്നതാണ്.

അതേസമയം തെരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമാണ് ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആയതിനാല്‍ ഓരോരുത്തരും അവരവരുടെ സര്‍ക്കിളുകളില്‍ ഓഫര്‍ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം റീചാര്‍ജ് ചെയ്യാനും നിര്‍ദേശമുണ്ട്.

Entertainment news: പാട്ടിൽ ലയിച്ച് നക്ഷത്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE