ബജറ്റ് സമ്മേളനം; രണ്ടാം സെഷന് തിങ്കളാഴ്‌ച തുടക്കം; ഡിജിറ്റൽ കറൻസി ബിൽ ഉൾപ്പടെ സഭയിൽ

By News Desk, Malabar News
MALABARNEWS-nirmala-sitharaman
Nirmala Sitaraman
Ajwa Travels

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രചാരണം പുരോഗമിക്കവേ പാർലമെന്റിന്റെ ബജറ്റ് സമ്മേളത്തിന്റെ രണ്ടാം സെഷൻ തിങ്കളാഴ്‌ച ആരംഭിക്കും. വിവിധ നികുതി നിർദ്ദേശങ്ങൾ ഉൾക്കൊള്ളുള്ള ധനകാര്യ ബില്ലിനൊപ്പം 202122 വർഷത്തേക്കുള്ള ഗ്രാൻഡുകൾക്കായുള്ള വിവിധ സഭാ നടപടികൾ പൂർത്തീകരിക്കുക എന്നതാണ് രണ്ടാം സെഷനിൽ കേന്ദ്ര സർക്കാരിന്റെ പ്രധാന ലക്ഷ്യം.

ഈ നിർബന്ധിത അജണ്ടകൾ കൂടാതെ ഏപ്രിൽ 8ന് സമാപിക്കുന്ന സെഷനിൽ പാസാക്കുന്നതിനായി സർക്കാർ വിവിധ ബില്ലുകളും പട്ടികപ്പെടുത്തിയിട്ടുണ്ട്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഭേദഗതി) ബിൽ, നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്‌ട്രക്‌ചർ ആൻഡ് ഡെവലപ്‌മെന്റ് ബിൽ, ഇലക്‌ട്രിസിറ്റി (ഭേദഗതി) ബിൽ, ക്രിപ്‌റ്റോ കറൻസി, ഔദ്യോഗിക ഡിജിറ്റൽ കറൻസി നിയന്ത്രണ ബിൽ എന്നിവയും സർക്കാർ തയാറാക്കിയ പട്ടികയിൽ ഉൾപ്പെടുന്നു.

പശ്‌ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി, കേരളം എന്നിവിടങ്ങൾ രാഷ്‌ട്രീയ പാർട്ടികൾ നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്താണ് സെഷന്റെ രണ്ടാം ഭാഗം നടക്കുന്നത്. മാർച്ച്-ഏപ്രിൽ മാസങ്ങളിലായി ഈ നാല് സംസ്‌ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാകും.

Also Read: സുവേന്ദു അധികാരിയുടെ ‘കശ്‌മീർ’ പരാമർശം; മറുചോദ്യവുമായി ഒമർ അബ്‌ദുള്ള

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE