ന്യൂഡെൽഹി: ഉത്തരാഖണ്ഡിൽ ബസ് തോട്ടിലേക്ക് മറിഞ്ഞതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. ഉത്തരാഖണ്ഡിലെ വികാസ് നഗറിലാണ് അപകടം ഉണ്ടായത്. സംഭവത്തെ തുടർന്ന് ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം.
ടെഹ്‌റാടണിലെ ബൈലയില്‍ നിന്ന് വികാസ് നഗറിലേക്ക് പോകുകയായിരുന്നു ബസ് നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു. അപകടം നടന്നതിന് പിന്നാലെ പോലീസും, രക്ഷാദൗത്യ സംഘവും സ്‌ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
22 പേരാണ് അപകടം നടക്കുന്ന സമയത്ത് ബസിൽ ഉണ്ടായിരുന്നത്. തുടർന്ന് 11 പേർ സംഭവസ്‌ഥലത്ത് തന്നെ മരണപ്പെട്ടു. പരിക്കേറ്റ ബാക്കിയുള്ള ആളുകളെ നിലവിൽ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
Read also: മുല്ലപ്പെരിയാർ; റൂൾ കർവിൽ എത്താതെ ജലനിരപ്പ്, കോടതിയെ അറിയിക്കുമെന്ന് മന്ത്രി