മോഷ്‌ടിച്ച കാറുമായി ഇന്ധനം നിറക്കാനെത്തി; പിന്നാലെ പോലീസിന്റെ വലയില്‍

By Staff Reporter, Malabar News
car-theft-wayanad
Representational Image
Ajwa Travels

വയനാട്: യൂസ്‌ഡ്‌ കാര്‍ ഷോറൂമില്‍ നിന്ന് കാറുമായി കടന്നുകളഞ്ഞ മോഷ്‌ടാക്കാളെ പിടികൂടി പോലീസ്. മലപ്പുറം കാര്യവട്ടം ചെറങ്ങരക്കുന്ന് താളിയില്‍ വീട്ടില്‍ രത്‌ന കുമാര്‍(42), കൊല്ലം കടക്കല്‍ ചാലുവിള പുത്തന്‍ വീട്ടില്‍ അബ്‌ദുല്‍ കരീം(37) എന്നിവരാണ് പിടിയിലായത്.

മാനന്തവാടിയിലെ യൂസ്‌ഡ്‌ കാര്‍ ഷോറൂമില്‍ നിന്നാണ് ഇവർ കാറുമായി മുങ്ങിയത്. ഓഫിസ് മുറി കുത്തിതുറന്നാണ് പ്രതികൾ താക്കോല്‍ കൈക്കലാക്കിയത്. മോഷ്‌ടിച്ച കാര്‍ പുറത്തേക്ക് ഇറക്കുന്നതിനായി മറ്റൊരു വാഹനം തള്ളി മാറ്റുന്നതിനിടെ സമീപവാസി ശബ്‌ദം കേള്‍ക്കുകയും സ്‌ഥാപന ഉടമകളായ അബൂബക്കര്‍, ജമാല്‍ എന്നിവരെ വിവരമറിയിക്കുകയും ആയിരുന്നു.

അതേസമയം തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതികളെ പോലീസ് വലയിലാക്കിയത്. യൂസ്ഡ് കാര്‍ ഷോറൂമുകളിലെ വാഹനങ്ങളില്‍ പൊതുവെ ഇന്ധനം കുറവായിരിക്കും ഉണ്ടായിരിക്കുക. ഇതിന്റെ അടിസ്‌ഥാനത്തില്‍ പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

തോണിച്ചാലിലെ പമ്പിൽ നിന്നുമാണ് മോഷ്‌ടാക്കളെ പോലീസ് പിടികൂടിയത്. അതേസമയം അബ്‌ദുള്‍ കരീം പനമരം പോലിസ് സ്‌റ്റേഷനിലെ വിവിധ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്ന് കേസുകളിലുള്‍പ്പടെ രത്‌നകുമാറിനും പങ്കുള്ളതായാണ് സൂചന.

Malabar News: പൊന്നാനിയില്‍ നിന്നും പോയ രണ്ടു ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE