സംസ്‌ഥാനത്തേക്ക് കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; 2 പേർ അറസ്‌റ്റിൽ

By Team Member, Malabar News
Cannabis smuggling in Andhra Pradesh; The mastermind of the gang has been arrested
Representational image
Ajwa Travels

പാലക്കാട് : സംസ്‌ഥാനത്തേക്ക് കാറിൽ ഒളിപ്പിച്ചു കടത്തിയ അരക്കോടിയിലധികം രൂപ വിലമതിക്കുന്ന 52 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ ജില്ലയിൽ അറസ്‌റ്റിൽ. ഹാഷിഷ് ഓയിൽ നിർമിച്ച് വിദേശത്തേക്ക് കടത്താൻ വേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്ന് എക്‌സൈസ്‌ സംഘം വ്യക്‌തമാക്കി. സംഭവത്തിൽ മലപ്പുറം സ്വദേശികളായ പ്രകാശ്(28), സുബിജിത്ത്(21) എന്നിവരെയാണ് എക്‌സൈസ്‌ സംഘം പിടികൂടിയത്.

ദേശീയപാത കേന്ദ്രീകരിച്ച് പാലക്കാട്‌ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്‌റ്റൻഡ് എക്‌സൈസ് കമ്മിഷണർ എ രമേശിന്റെ നേതൃത്വത്തിലുള്ള എഇസി സ്‌ക്വാർഡും, എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാർഡും നടത്തിയ പരിശോധനയിലാണ് കാറിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് കണ്ടെത്തിയത്. പരിശോധന നടത്തിയ ഉദ്യോഗസ്‌ഥരെ വെട്ടിച്ചു കടന്നു കളയാൻ ശ്രമിച്ച വാഹനത്തെ കിലോമീറ്ററുകളോളം പിന്തുടർന്നാണ് എക്‌സൈസ്‌ സംഘം പിടികൂടിയത്.

ചെന്നൈയിൽ നിന്നും കടത്തിയ കഞ്ചാവ് മലപ്പുറത്തെത്തിച്ച് ഹാഷിഷ് ഓയിൽ ആക്കി വിദേശത്തേക്ക് കടത്തുകയാണ് ചെയ്യുന്നത്. ഇൻസ്‌പെക്‌ടർമാരായ പിബി പ്രശോഭ്, എ ഷൗക്കത്തലി, പ്രിവന്റീവ് ഓഫിസർമാരായ എ ജയപ്രകാശൻ, ആർ വേണുകുമാർ, മൻസൂർ അലി, ടിജെ ജയകുമാർ, സിഇഒമാരായ കെ ഉണ്ണിക്കൃഷ്‌ണൻ, കെ പ്രമോദ്, എസ്ആർ നിഷാദ്, ബി ഷൈബു, കെ ജ്‌ഞാനകുമാ‍ർ, കെ അഭിലാഷ്, ടിഎസ് അനിൽകുമാർ, എ ബിജു, ഭുവനേശ്വരി, ജി അനിൽ കുമാർ, കെജെ ലൂക്കോസ്, എ കൃഷ്‌ണകുമാർ എന്നിവരടങ്ങിയ സംഘമാണ് ദേശീയപാത കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.

Read also : കോവിഡ് പരിശോധന കുറഞ്ഞ നിരക്കിൽ; സംസ്‌ഥാനത്ത്‌ മൊബൈൽ ആർടിപിസിആർ ലാബുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE