അടൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ദമ്പതികളും മകനും മരിച്ചു

By Team Member, Malabar News
Car Accident At Adoor And Three Were Died
Ajwa Travels

പത്തനംതിട്ട: ജില്ലയിലെ അടൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികളും മകനും മരിച്ചു. മടവൂർ സ്വദേശികളായ രാജശേഖര ഭട്ടതിരി(66), ഭാര്യ ശോഭ(63), മകൻ നിഖിൽ രാജ്(32) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6.20ഓടെയാണ് അപകടം നടന്നത്.

രാജശേഖര ഭട്ടതിരിയും ശോഭയും സംഭവസ്‌ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. എന്നാൽ അപടകസ്‌ഥലത്ത് നിന്നും ഗുരുതര പരിക്കുകളോടെ നിഖിൽ രാജിനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. തുടർന്ന് ചികിൽസയിൽ കഴിയുന്നതിനിടെയാണ് നിഖിൽ രാജ് മരിച്ചത്.

മരിച്ച കുടുംബം സഞ്ചരിച്ച കാർ അടൂർ ഭാഗത്തേക്ക് വരികയായിരുന്നു. ഇത് എതിരെ കൊച്ചിയിൽനിന്ന് ചടയമംഗലത്തേക്കു പോവുകയായിരുന്ന കാറുമായിട്ടാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ചടയമംഗലം സ്വദേശികളായ 4 പേർ നിലവിൽ ചികിൽസയിൽ കഴിയുകയാണ്.

Read also: വനംവകുപ്പിലെ ബോട്ട് വാങ്ങൽ അഴിമതി; കേസെടുക്കാൻ ഉത്തരവിട്ട് വിജിലൻസ് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE