ജില്ലയിലെ തോട്ടടയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

By Team Member, Malabar News
Accident in KASARGOD
Ajwa Travels

കണ്ണൂർ : ജില്ലയിലെ തോട്ടടയിലുള്ള ദേശീയപാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. കണ്ണൂർ ബ്ളോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെവി രവീന്ദ്രന്റെ മകൻ രഹിൽ രവീന്ദ്രന്(29) ആണ് പരിക്കേറ്റത്. രഹിൽ സഞ്ചരിച്ചിരുന്ന കാർ പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞ വേളയിൽ പുറകിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ രഹിൽ സഞ്ചരിച്ചിരുന്ന കാർ റോഡിന് സമീപത്തെ ഓടയിലേക്ക് മറിഞ്ഞു. തുടർന്ന് അഗ്‌നിശമന സേനയും, എടക്കാട് പോലീസും സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ക്രയിൻ ഉപയോഗിച്ചാണ് രണ്ട് കാറുകളും അപകട സ്‌ഥലത്ത് നിന്നും മാറ്റിയത്.

പിറകിൽ നിന്നെത്തിയ കാറിന്റെ നിയന്ത്രണം വിട്ടതാണ് അപകടം ഉണ്ടാകാൻ കാരണമെന്ന് പോലീസ് വ്യക്‌തമാക്കി. കൂടാതെ അപകടത്തെ തുടർന്ന് ഇരു കാറുകളും ഭാഗികമായി തകർന്ന നിലയിലാണ്.

Read also : വാക്‌സിന്‍ സ്വീകരിച്ച അമേരിക്കന്‍ സഞ്ചാരികള്‍ക്ക് ഇറ്റലിയിൽ പ്രവേശനാനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE