റോം: വാക്‌സിൻ സ്വീകരിച്ച യുഎസ് വിനോദ സഞ്ചാരികൾക്ക് ക്വാറന്റെയ്ൻ ഇല്ലാതെ രാജ്യം സന്ദർശിക്കാൻ അനുമതി നൽകി ഇറ്റാലിയൻ ഗവൺമെന്റ്. യൂറോപ്യൻ യൂണിയൻ അമേരിക്കയെ സുരക്ഷിത യാത്രാ പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കൻ യാത്രക്കാർക്ക് ഇറ്റലി പ്രവേശനം സാധ്യമാക്കിയത്.
വാക്‌സിൻ സ്വീകരിച്ച റിപ്പോർട് കാർഡ് കാണിച്ച് അമേരിക്കൻ യാത്രക്കാർക്ക് പ്രീ അറൈവൽ ടെസ്‌റ്റിങ് ഒഴിവാക്കാൻ സാധിക്കും. തിങ്കളാഴ്‌ച മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്.
അതേസമയം രാജ്യത്തെ റെസ്‌റ്റോറന്റുകളും ബാറുകളുമെല്ലാം തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. ഒപ്പം സ്വിമ്മിംഗ് പൂൾ, ബീച്ചുകൾ, തീം പാർക്കുകൾ എന്നിവയും സഞ്ചാരികൾക്കായി തുറന്നിട്ടുണ്ട്. വാരാന്ത്യങ്ങളിൽ രാജ്യത്തെ മ്യൂസിയങ്ങളിലും പരിമിതമായ അളവിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
ഇറ്റലിയെ കൂടാതെ ഗ്രീസ്, സ്‌പെയിൻ, ഡെൻമാർക്ക്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും വാക്‌സിനെടുത്ത യുഎസ് വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
Most Read: ഇന്ത്യൻ ഐടി ചട്ടം; ട്വിറ്റർ നിയമിച്ച പരാതി പരിഹാര ഓഫീസർ രാജിവെച്ചു