കോവിഡ് രൂക്ഷം; ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്കേർപ്പെടുത്തി ഇറ്റലി

By Staff Reporter, Malabar News
italy_india
Representational Image
Ajwa Travels

റോം: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ഇറ്റലി. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ 14 ദിവസമായി ഇന്ത്യയിൽ കഴിഞ്ഞ വിദേശ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കുന്ന ഉത്തരവിൽ ഒപ്പിട്ടതായി ഇറ്റാലിയൻ ആരോഗ്യമന്ത്രി റോബർട്ടോ സ്‌പെറൻസ അറിയിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള ഇറ്റാലിയൻ പൗരൻമാർക്ക് രാജ്യത്തേക്ക് മടങ്ങാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, ഇറ്റലിയിൽ എത്തിയാൽ അവർ ക്വാറന്റെയ്നിൽ പോകേണ്ടിവരുമെന്നും റോബർട്ടോ സ്‌പെറൻസ വ്യക്‌തമാക്കി.

കൂടാതെ കഴിഞ്ഞ 14 ദിവസത്തിനിടയിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്‌തവർ പരിശോധന നടത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

നേരത്തെ അമേരിക്ക, ബ്രിട്ടൻ, കുവൈറ്റ്, ഫ്രാൻസ്, കാനഡ ഉൾപ്പടെയുള്ള രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. അതേസമയം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്നലെ വിലക്കേർപ്പെടുത്തിയ ജർമനി രാജ്യത്തെ ഹൈ റിസ്‌ക് പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്‌തിരുന്നു.

Read Also: സർക്കാരിനെ വിമർശിച്ച ട്വീറ്റുകൾ നീക്കം ചെയ്‌ത സംഭവം; സ്‌ഥിരീകരിച്ച് ഐടി മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE