റോം: ഇറ്റലിയിലെ സ്‌കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കാൻ തയ്യാറെടുക്കുന്നുവെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജോർജിയ മെലോനി. ക്ളാസ് മുറികളിൽ വിദ്യാർഥികളുടെ വസ്‌ത്രധാരണവുമായി ബന്ധപ്പെട്ടുള്ള നടപടി ഉടൻ തന്നെ സർക്കാർ കൊണ്ടുവരുമെന്നും മേലോനി പറഞ്ഞു.
പാരമ്പര്യത്തിന്റെ പേരിൽ യുവതികൾ മുഖം മറയ്‌ക്കണമെന്ന് ഇറ്റലിയിലെ ആർക്കും തീരുമാനിക്കാൻ കഴിയില്ലെന്ന് മെലോനി പറഞ്ഞു. അതേസമയം, മുടിയും കഴുത്തും മറയ്‌ക്കുന്ന ഹിജാബ് തുടർന്നും വിദ്യാർഥികൾക്ക് ഉപയോഗിക്കാമെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി.
പൊതു സ്‌ഥലങ്ങളിൽ വ്യക്‌തികളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന വസ്‌ത്രം ധരിക്കുന്നത് നിയന്ത്രിക്കുന്ന നിയമം ഇറ്റലിയിൽ ഇതിനകം നിലവിലുണ്ട്. എന്നാൽ, സ്‌കൂളുകളിൽ ബുർഖകളോ നിഖാബുകളോ നിരോധിച്ചുകൊണ്ടുള്ള നിയമം നിലവിലില്ല.
അതേസമയം, വിദേശ വിദ്യാർഥികളുടെ മാതാപിതാക്കൾ ഇറ്റാലിയൻ ഭാഷ പഠിക്കണമെന്ന് ആവശ്യപ്പെടുമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. വിദേശ വിദ്യാർഥികളുടെ എണ്ണം നിജപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അവരുടെ എണ്ണം സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
Most Read| ഹിജാബ് മുഖംമൂടുന്ന ബുർഖയോ നിഖാബൊ അല്ല; അത് മുടിമറയ്‌ക്കുന്ന ശിരോവസ്‌ത്രമാണ്



































