ജയിലിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം; പൂച്ച ‘പിടിയിൽ’

By Desk Reporter, Malabar News
Ajwa Travels

പനാമ: ജയിലിനകത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രതിയെ കണ്ട ജയിൽ അധികൃതർക്ക് ആദ്യം അമ്പരപ്പാണ് ഉണ്ടായത്, കാരണം, പ്രതി ഒരു മനുഷ്യൻ ആയിരുന്നില്ല; അതൊരു പൂച്ചയായിരുന്നു. വെളുത്ത് തുടുത്ത പൂച്ചയുടെ ദേഹത്ത് കെട്ടിയ സഞ്ചിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു മയക്കുമരുന്ന് ഉണ്ടായിരുന്നത്.

കരീബിയൻ പ്രവിശ്യയായ കൊളോണിന്റെ തലസ്‌ഥാനമായ പനാമ സിറ്റിയുടെ വടക്ക് ഭാഗത്തുള്ള ന്യൂവ എസ്‌പെരൻസ ജയിലിലാണ് സംഭവം ഉണ്ടായത്. 1,700 തടവുകാരാണ് ഈ ജയിലിൽ ഉള്ളത്. “പൂച്ചയുടെ കഴുത്തിൽ ഒരു തുണി കെട്ടിയിരുന്നു, അതിൽ ചെറിയ പൊതികളിൽ ആയിരുന്നു മയക്കുമരുന്ന് ഉണ്ടായിരുന്നത്,”- പനാമ പെനിറ്റൻഷ്യറി സിസ്‌റ്റത്തിന്റെ തലവൻ ആൻഡ്രെസ് ഗുട്ടറസ് പറഞ്ഞു.

കൊക്കെയ്ൻ, ക്രാക്ക്, മരിഹുവാന എന്നീ ലഹരി വസ്‌തുക്കളാണ് ഇവയെന്ന് മറ്റൊരു ഉദ്യോഗസ്‌ഥൻ പറഞ്ഞു. ഇത് ആദ്യമായല്ല ഇത്തരം സംഭവം ഉണ്ടാകുന്നത്. നേരത്തെ, പ്രാവുകളെയും ഡ്രോണുകളെയും ഉപയോഗിച്ച് മയക്കുമരുന്ന് വിതരണം ചെയ്യാൻ ശ്രമിക്കുന്നത് അധികൃതർ തടഞ്ഞിട്ടുണ്ട്. ന്യൂവ എസ്‌പെരൻസ ജയിലിലേക്ക് അനധികൃതമായി വസ്‌തുക്കൾ കടത്തുന്നതിന് മൃഗങ്ങളെ ഉപയോഗിക്കുന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി കോളന്റെ ഡ്രഗ്‌സ് പ്രോസിക്യൂട്ടർ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.

‘പിടിയിലായ’ പൂച്ചയുടെയും മയക്കു മരുന്നിന്റെയും ചിത്രങ്ങൾ അധികൃതർ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. പൂച്ചയെ പെറ്റ് കെയർ സെന്ററിലേക്ക് മാറ്റും.

Also Read:  തെലുങ്കിൽ ചുവടുറപ്പിക്കാൻ നസ്രിയ; ആദ്യ ചിത്രം ‘ആന്റെ സുന്ദരാനികി’ ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE