യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കൽ; ട്രെയിനുകളിൽ ഇനി സിസിടിവി, നിർണായക നീക്കം
ന്യൂഡെൽഹി: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികളുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ ഘടിപ്പിക്കാനാണ് റെയിൽവേയുടെ തീരുമാനം. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് നീക്കം. ഓരോ കോച്ചിലും നാല് സിസിടിവി ക്യാമറകളാകും...
ബിജെപി നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്; നാമനിർദ്ദേശം ചെയ്‌ത് രാഷ്‌ട്രപതി
ന്യൂഡെൽഹി: ബിജെപി നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്. രാജ്യസഭാംഗമായി സദാനന്ദനെ നിർദ്ദേശിച്ച് രാഷ്‌ട്രപതി വിജ്‌ഞാപനം ഇറക്കി. ഇദ്ദേഹം ഉൾപ്പടെ നാലുപേരെയാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു നാമനിർദ്ദേശം ചെയ്‌തിരിക്കുന്നത്. രാജ്യസഭയിലെ നോമിനേറ്റഡ് സീറ്റുകളിലുണ്ടായ ഒഴിവിലേക്കാണ്...
പാലക്കാട് അപകടം; മോട്ടറിൽ സ്‌പാർക്കുണ്ടായി? തീ പെട്രോൾ ടാങ്കിലേക്ക് പടർന്നു
പാലക്കാട്: സ്‌റ്റാർട്ട് ചെയ്യുന്നതിനിടെ കാർ കത്തുന്നത് അപൂർവമാണെന്ന് മോട്ടോർവാഹന വകുപ്പ്. പാലക്കാട് പൊൽപ്പള്ളിയിൽ കാർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികൾ മരിക്കാനിടയായ സംഭവത്തിലാണ് മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന.
കീ ഓണാക്കുമ്പോൾ ഇന്ധനം പമ്പ്...
ചെന്നൈയിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു; ആളപായമില്ല, ട്രെയിനുകൾ റദ്ദാക്കി
ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ച് അപകടം. ചെന്നൈയിൽ നിന്ന് ആന്ധ്രയിലേക്ക് പുറപ്പെട്ട ട്രെയിനിനാണ് തീപിടിച്ചത്. രാവിലെ 5.30ഓടെയായിരുന്നു സംഭവം. ഡീസൽ കയറ്റിവന്ന വാഗണുകളാണ് കത്തിയത്. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തെ തുടർന്ന്...
സംസ്‌ഥാനത്ത് വീണ്ടും നിപ മരണം; മണ്ണാർക്കാട് സ്വദേശി മരിച്ചു, ജാഗ്രത
പെരിന്തൽമണ്ണ: നിപ രോഗലക്ഷങ്ങളോടെ ചികിൽസയിലായിരുന്ന മണ്ണാർക്കാട് ചങ്ങലേരി സ്വദേശിയായ 50 വയസുകാരൻ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പ്രാഥമിക പരിശോധനയിൽ നിപ സ്‌ഥിരീകരിച്ചിട്ടുണ്ട്. സാമ്പിളുകൾ പൂണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
വെള്ളിയാഴ്‌ചയാണ്...
ജെഎസ്‌കെയ്‌ക്ക് സെൻസർ ബോർഡിന്റെ അനുമതി; 17ന് പ്രദർശനത്തിന് എത്തും
കൊച്ചി: ‘ജെഎസ്‌കെ-ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമാ വിവാദത്തിൽ ഒടുവിൽ പര്യവസാനം. സിനിമയ്‌ക്ക് സെൻസർ ബോർഡ് അനുമതി നൽകി. സിനിമയിലെ കഥാപാത്രമായ ജാനകിയുടെ പേര് ജാനകി വി എന്നാക്കിയത് ഉൾപ്പടെയുള്ള മാറ്റങ്ങളോടെ...
യൂറോപ്യൻ യൂണിയൻ, മെക്‌സിക്കോ; 30 ശതമാനം തീരുവ ചുമത്തി ട്രംപ്
വാഷിങ്ടൻ: യൂറോപ്യൻ യൂണിയനും മെക്‌സിക്കോയ്‌ക്കുമെതിരെ 30 ശതമാനം തീരുവ ചുമത്തി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കത്തുകളിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഓഗസ്‌റ്റ്...
സ്‌കൂൾ സമയമാറ്റം; സമസ്‌തയുമായി ചർച്ചയ്‌ക്ക് തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയാവാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമസ്‌തയുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്നും ധിക്കാര സമീപനം ഇല്ലെന്നും മന്ത്രി പറഞ്ഞു. താൻ പറഞ്ഞത് കോടതി നിലപാടാണെന്നും മന്ത്രി വിശദീകരിച്ചു.
സ്‌കൂൾ സമയത്തിൽ ഒരുവിഭാഗത്തിന്...








































