ആനക്കൊമ്പ് കേസ്; മോഹൻലാലിന്റെ ഉടമസ്‌ഥാവകാശം റദ്ദാക്കി ഹൈക്കോടതി
കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസിൽ നിർണായക വിധിയുമായി ഹൈക്കോടതി. വിജ്‌ഞാപനത്തിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി ആനക്കൊമ്പ് മോഹൻലാലിന് കൈവശം സൂക്ഷിക്കാൻ അനുവാദം നൽകിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്‌ഞാപനം...
‘ധൈര്യമുണ്ടെങ്കിൽ യുദ്ധക്കളത്തിലിറങ്ങി നേരിടൂ’; അസിം മുനീറിനെ വെല്ലുവിളിച്ച് പാക്ക് താലിബാൻ
കാബൂൾ: പാക്കിസ്‌ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറിനെ വെല്ലുവിളിച്ച് പാക്ക് താലിബാൻ. സൈനികരെ അയക്കുന്നതിന് പകരം ധൈര്യമുണ്ടെങ്കിൽ നേരിട്ട് യുദ്ധക്കളത്തിലിറങ്ങി നേരിടാനാണ് തെഹ്‌രികെ താലിബാൻ പാക്കിസ്‌ഥാന്റെ (ടിടിപി) കമാൻഡർ അസിം മുനീറിനെ വെല്ലുവിളിച്ചത്.
പാക്ക്...
ആസിയാൻ ഉച്ചകോടി; വെർച്വലായി പങ്കെടുക്കാൻ പ്രധാനമന്ത്രി, ട്രംപ്- മോദി കൂടിക്കാഴ്‌ച നീളും?
ന്യൂഡെൽഹി: 47ആംമത് ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് പങ്കെടുക്കില്ല. പകരം വെർച്വലായി പങ്കെടുക്കും. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. ഇതോടെ, ഈവർഷം ട്രംപ്- മോദി കൂടിക്കാഴ്‌ച നടക്കാനുള്ള സാധ്യത അവസാനിച്ചു....
‘തന്നെ മർദ്ദിച്ചത് സിഐ അഭിലാഷ് ഡേവിഡ്; സർക്കാരിന്റെ എഐ ടൂൾ പണിമുടക്കിയോ?’
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി വടകര എംപി ഷാഫി പറമ്പിൽ. തന്നെ മർദ്ദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡാണ്. ഗുണ്ടാ ബന്ധത്തിന്റെ പേരിൽ 2023 ജനുവരിയിൽ സർവീസിൽ...
എൻഎം വിജയന്റെ ആത്‍മഹത്യ; കുറ്റപത്രം സമർപ്പിച്ചു, ഐസി ബാലകൃഷ്‌ണൻ ഒന്നാംപ്രതി
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻഎം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട ആത്‍മഹത്യാ പ്രേരണ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഐസി ബാലകൃഷ്‌ണൻ എംഎൽഎയെ ഒന്നാം പ്രതിയാക്കിയാണ്...
‘ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടു, തീരുവ ഭീഷണി പ്രയോഗിച്ചു’; ട്രംപ്
വാഷിങ്ടൻ: ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ തീരുവ ഭീഷണി ഉപയോഗിച്ചെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. എട്ട് യുദ്ധങ്ങൾ നിർത്തിയെന്ന് വീണ്ടും പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തൽ. ഇന്ത്യ ഇക്കാര്യം...
ചാണ്ടി ഉമ്മൻ ടാലന്റ് ഫണ്ട് നോഡൽ കോർഡിനേറ്റർ, മേഘാലയയുടെ ചുമതല നൽകി
ന്യൂഡെൽഹി: യൂത്ത് കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കടുത്ത വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെ ചാണ്ടി ഉമ്മനെ ടാലന്റ് ഫണ്ട് നോഡൽ കോർഡിനേറ്റാക്കി നിയമിച്ച് എഐസിസി. മേഘാലയയുടെ ചുമതലയാണ് നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവ് എഐസിസി...
താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്തും; കാബൂളിൽ എംബസി ആരംഭിച്ച് ഇന്ത്യ
കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ തലസ്‌ഥാനമായ കാബൂളിൽ ഇന്ത്യൻ എംബസി ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം. നേരത്തെ, 'കാബൂൾ നയതന്ത്ര ദൗത്യം' എന്ന പേരിൽ ആരംഭിച്ച ഓഫീസാണ് എംബസിയായി ഉയർത്തിയത്. താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
താലിബാൻ...







































