പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
പത്തനംതിട്ട: പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. പത്തനംതിട്ട റാന്നി ചന്തക്കടവിൽ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഉതിമൂട് സ്വദേശി അനിൽ കുമാർ, മകൾ നിരഞ്‌ജന, അനിലിന്റെ...
തിരിച്ചടിയുമായി അമേരിക്കയും ബ്രിട്ടനും; യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം
വാഷിങ്ടൻ: വടക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്ക് സമീപം യുഎസ് സൈനിക ക്യാമ്പിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ തിരിച്ചടി തുടർന്ന് അമേരിക്ക. യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തി. കമാൻഡ് സെന്ററും...
അക്കാദമി അപമാനിച്ചെന്ന് ശ്രീകുമാരൻ തമ്പി; നേരിട്ട് സംസാരിക്കുമെന്ന് സജി ചെറിയാൻ
തിരുവനന്തപുരം: തുടർച്ചയായി വിവാദങ്ങളിൽ അകപ്പെട്ട് കേരള സാഹിത്യ അക്കാദമി. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയാണ് വിമർശനവുമായി ഒടുവിൽ രംഗത്തെത്തിയത്. സർക്കാരിനായി കേരളഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് അക്കാദമി അപമാനിച്ചെന്നാണ് ശ്രീകുമാരൻ തമ്പിയുടെ ആരോപണം. വിവാദങ്ങളിൽ പ്രതികരണവുമായി...
സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്‌ഥാന ബജറ്റ് നാളെ; പ്രതീക്ഷയേകുമോ?
തിരുവനന്തപുരം: സംസ്‌ഥാന ബജറ്റ് നാളെ. ധനമന്ത്രി കെഎൻ ബാലഗോപാൽ നാളെ രാവിലെ ഒമ്പത് മണിക്ക് നിയമസഭയിൽ ബജറ്റ് അവതരണം നടത്തും. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന സാഹചര്യത്തിൽ കൂടിയാണ് ബജറ്റ് അവതരണം....
കയ്യേറിയ സ്‌ഥലത്ത് ആരാധന നടത്തുവരല്ല മുസ്‌ലിംകൾ; കാന്തപുരം
കോഴിക്കോട്: വിശ്വാസത്തിന്റെ കർമവീഥിയിലേക്ക് പഠിച്ചിറങ്ങുന്ന 479 സഖാഫി പണ്ഡിതർക്ക് ബിരുദം സമ്മാനിച്ച മർകസ് സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കവേയാണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എപി അബൂബക്കർ...
ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫേസ്ബുക്ക് കമന്റ്; പ്രൊ. ഷൈജ ആണ്ടവനെതിരെ കേസ്
കോഴിക്കോട്: നഥൂറാം വിനായക് ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റിട്ട കോഴിക്കോട് എൻഐടി പ്രഫസർക്കെതിരെ കേസ്. കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവനെതിരേയാണ് കുന്ദമംഗലം പോലീസ് കേസെടുത്തത്. എസ്എഫ്ഐ ഏരിയ...
അഞ്ചാം തവണയും ചോദ്യം ചെയ്യലിന് ഹാജരായില്ല; കെജ്‍രിവാളിനെതിരെ ഇഡി കോടതിയിൽ
ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതി കേസിൽ അഞ്ചാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാത്ത ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയിൽ. കെജ്‌രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇഡി ഡെൽഹിയിലെ റോസ്...
തണ്ണീർകൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലം; പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്
കോഴിക്കോട്: മാനന്തവാടിയിൽ നിന്നും മയക്കുവെടിവെച്ചു പിടികൂടിയ തണ്ണീർകൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്. ആനയുടെ ശരീരത്തിൽ മുഴ ഉണ്ടായിരുന്നു. അത് പഴുത്തു. ആനയുടെ ലിംഗത്തിലും മുറിവുണ്ടായിരുന്നു. ഞരമ്പിൽ അമിതമായി കൊഴുപ്പും...







































