അരിക്കൊമ്പൻ പുനരധിവാസം; എവിടെ വിടാമെന്ന് സർക്കാരിന് തീരുമാനിക്കാം- ഹൈക്കോടതി
കൊച്ചി: അരിക്കൊമ്പനെ കൂട്ടിലടക്കാൻ ആവില്ലെന്ന നിലപാടിൽ ഉറച്ചു നിന്ന് ഹൈക്കോടതി. എവിടെ വിടാമെന്ന് സംസ്‌ഥാന സർക്കാരിന് തീരുമാനിക്കാമെന്നും കോടതി വ്യക്‌തമാക്കി. നെൻമാറ എംഎൽഎ കെ ബാബു സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി നിലപാട്...
‘അടിസ്‌ഥാനരഹിത വാദങ്ങൾ’; റിവ്യൂ ഹരജി ലോകായുക്‌ത തള്ളി
കൊച്ചി: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസിൽ ഭിന്നവിധിക്ക് എതിരായ റിവ്യൂ ഹരജി ലോകായുക്‌ത ഡിവിഷൻ ബെഞ്ച് തള്ളി. ലോകായുക്‌ത ഉത്തരവ് നിയമാനുസൃതമാണെന്നും ഹരജിക്കാരന്റെ വാദങ്ങൾ അടിസ്‌ഥാനരഹിതവും ദുർബലവുമാണെന്നും ലോകായുക്‌ത വ്യക്‌തമാക്കി. റിവ്യൂ...
’50 ശതമാനം ഇടക്കാല ആശ്വാസം’; നഴ്‌സുമാർ നടത്തിയ സമരം വൻ വിജയം
തൃശൂർ: പ്രതിദിന വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ നടത്തിയ സമരം വൻ വിജയം. 50 ശതമാനം ഇടക്കാല ആശ്വാസമായി നൽകുമെന്ന ഉറപ്പിൻമേലാണ് സമരം പിൻവലിച്ചത്. സമരക്കാരോട് ഇടഞ്ഞു...
ഇന്ത്യയോട് കൂടുതൽ സഹായം ആവശ്യപ്പെട്ട് യുക്രൈൻ; പ്രധാനമന്ത്രിക്ക് കത്ത്
ന്യൂഡെൽഹി: റഷ്യ-യുക്രൈൻ യുദ്ധ പശ്‌ചാത്തലത്തിൽ ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് യുക്രൈൻ പ്രസിഡണ്ട് വ്ളാഡിമർ സെലൻസ്‌കി. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പടെയുള്ള കൂടുതൽ വൈദ്യ സഹായങ്ങൾ നൽകണമെന്ന് അഭ്യർഥിച്ചാണ് കത്ത്.
കൂടാതെ,...
പഞ്ചാബിലെ സൈനിക കേന്ദ്രത്തിൽ വെടിവെപ്പ്; നാല് ജവാൻമാർക്ക് വീരമൃത്യു
ചണ്ഡീഗഢ്: പഞ്ചാബിലെ സൈനിക കേന്ദ്രത്തിൽ ഉണ്ടായ വെടിവെപ്പിൽ നാല് ജവാൻമാർക്ക് വീരമൃത്യു. പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിലേക്ക് ഇന്ന് പുലർച്ചെ 4.35 ഓടെയാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തെ തുടർന്ന് സൈന്യം സ്‌ഥലം വളഞ്ഞിരിക്കുകയാണ്....
കണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: ചെറുപുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. രാജഗിരി വഴക്കുണ്ടം സ്വദേശി എബിൻ സെബാസ്‌റ്റ്യൻ (21) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് എബിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ...
അരിക്കൊമ്പൻ പുനരധിവാസം; പുനഃപരിശോധനാ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഉത്തരവിനെതിരായ പുനഃപരിശോധനാ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെൻമാറ എംഎൽഎ കെ ബാബുവിന്റെ നേതൃത്വത്തിലാണ് ജനകീയ സമിതി കോടതിയിൽ ഹരജി സമർപ്പിച്ചത്. ഡിവിഷൻ ബെഞ്ച് ഉച്ചക്ക് 1.45ന്...
എലത്തൂർ തീവെപ്പ് കേസ്; പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും
കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും. ആക്രമണം നടന്ന എലത്തൂരിലും പരിസരത്തും എത്തിച്ചു ആദ്യം തെളിവെടുപ്പ് നടത്താനാണ് നീക്കം. ശേഷം ഷൊർണൂരിലും പ്രതിയെ കൊണ്ടുപോയേക്കും. കൃത്യത്തിന്...








































