നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ല- ഡിജിപി
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഡിജിപി. മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ പരിശോധിക്കണമെന്ന് പ്രതിഭാഗം ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ സംബന്ധിച്ച്...
അഗ്‌നിപഥ്; കോൺഗ്രസിന്റെ സത്യാഗ്രഹം ജൂൺ 27ന്
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന സൈനിക റിക്രൂട്മെന്റ് പദ്ധതിയായ അഗ്‌നിപഥിന് എതിരെ കോൺഗ്രസ് ആഹ്വാനം ചെയ്‌ത സത്യാഗ്രഹം ജൂൺ 27ന്. സൈന്യത്തിന്റെ അച്ചടക്കം, ആത്‌മവിശ്വാസം എന്നിവയെ പ്രതികൂലമായും രാജ്യസുരക്ഷയെ അപടകരമായും ബാധിക്കുന്ന കേന്ദ്ര...
മഹാരാഷ്‌ട്ര സർക്കാർ പൊതുജനത്തിന്റെ വിശ്വാസം സമ്പാദിക്കുന്നു, പക്ഷെ…; അധിർ ചൗധരി
മുംബൈ: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് അധിർ രഞ്‌ജൻ ചൗധരി. "മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ അധികാരമേറ്റ ദിവസം മുതൽ, അദ്ദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് ബിജെപി...
അസം വെള്ളപ്പൊക്കം; 7 പേർ കൂടി മരിച്ചതായി റിപ്പോർട്
ന്യൂഡെൽഹി: അസമിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വിവിധ പ്രദേശങ്ങളിൽ 7 മരണങ്ങൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ അസമിൽ 108 പേരാണ് ഇതുവരെ മരിച്ചത്. മിക്ക പ്രദേശങ്ങളിലും നിലവിൽ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. എന്നാൽ ...
പരമാവധി കുറഞ്ഞ തോതിലായിരിക്കും വൈദ്യുതി നിരക്ക് കൂട്ടുക; മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്കിൽ വലിയ വർധന ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി മന്ത്രി കെ കൃഷ്‌ണൻകുട്ടി. പരമാവധി കുറഞ്ഞ തോതിലായിരിക്കും നിരക്ക് കൂട്ടുകയെന്നും, വരവും ചിലവും കണക്കാക്കിയുള്ള വർധനയാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി അറിയിച്ചു.
റെഗുലേറ്ററി കമ്മീഷനാണ്...
അഭയ കേസ്; ഫാദർ കോട്ടൂരും ജയിൽ മോചിതനായി
തിരുവനന്തപുരം: അഭയ കേസിൽ ശിക്ഷിക്കപ്പെട്ട ഫാദർ തോമസ് കോട്ടൂർ ജയിൽ മോചിതനായി. ഫാ. തോമസ് കോട്ടൂരിന്റെയും സിസ്‌റ്റർ സെഫിയുടെയും ശിക്ഷ നടപ്പിലാക്കുന്നത് നിർത്തിവെച്ച് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് ജയിൽ മോചനം.
പൂജപ്പുര...
രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; ദ്രൗപതി മുർമു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
ന്യൂഡെൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാർഥിയായ ദ്രൗപതി മുർമു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറലിനാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ബിജെപിയുടെ ദേശീയ നേതൃനിര ഒന്നടങ്കം ചടങ്ങിന്റെ ഭാഗമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി,...
ജനങ്ങൾക്ക് ‘ഷോക്ക്’; വൈദ്യുതി നിരക്ക് വർധിപ്പിക്കും, പ്രഖ്യാപനം നാളെ
തിരുവനന്തപുരം: സംസ്‌ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. 5 മുതൽ 10 ശതമാനം വരെയാണ് നിരക്ക് വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. യൂണിറ്റിന് 15 പൈസ മുതൽ 50 പൈസയാണ് വർധിപ്പിക്കാനാണ് ആലോചന....







































