ഹൈക്കോടതി ഇനി പേപ്പര്‍ രഹിതം; ഇന്ന് മുതൽ ഇ- ഫയലിംഗ് നടപ്പിലാകും
കൊച്ചി: കേരള ഹൈക്കോടതിയില്‍ കേസ് ഫയലിംഗ് പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറുന്നു. ഇ- ഫയലിംഗ് ഇന്നു മുതല്‍ നടപ്പില്‍ വരുന്നതോടെ ഹൈക്കോടതി രജിസ്ട്രിയില്‍ നേരിട്ട് ഹരജികള്‍ സമര്‍പ്പിക്കുന്ന പരമ്പരാഗത രീതി ഇല്ലാതാകും.
പേപ്പര്‍ രഹിത, പരിസ്‌ഥിതി...
ഡി ലിറ്റ് വിവാദം; ഗവർണറെ കടന്നാക്രമിച്ച് വിഡി സതീശൻ
തൃശൂർ: ഡി ലിറ്റ് വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ. രാഷ്‌ട്രപതിക്ക് ഡി ലിറ്റ് നൽകാൻ ഗവർണർ ശുപാർശ ചെയ്‌തെങ്കിൽ അത് തെറ്റാണെന്നും ഇപ്പോൾ വിഷയം ഉയർത്തുന്നത്...
പൊതുമരാമത്ത് വകുപ്പിൽ സമ്പൂർണ ഇ ഓഫിസ് സംവിധാനം നിലവിൽ വന്നു
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ ഓഫിസുകളിലും ഇ ഓഫിസ് സംവിധാനം നിലവില്‍വരുന്നു. വകുപ്പിലെ 716 ഓഫിസുകളിലും ഇ ഓഫിസ് സംവിധാനം ഒരുക്കി കഴിഞ്ഞതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. സമ്പൂര്‍ണ ഇ ഓഫിസ് പ്രഖ്യാപനം...
റോഡിൽ വിദേശിയെ കൊണ്ട് മദ്യം ഒഴുക്കി കളയിച്ച സംഭവം; പോലീസിനെതിരെ നടപടി
തിരുവനന്തപുരം: തലസ്‌ഥാനത്ത് ഡച്ച് പൗരനെ കൊണ്ട് മദ്യ ഒഴുക്കി കളയിച്ച സംഭവത്തിൽ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെൻഷൻ. കോവളം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷാജിയെ ആണ് സസ്‌പെൻഡ് ചെയ്‌തത്. ഒപ്പം തന്നെ സ്‌റ്റേഷൻ...
കോവിഡ് കേസുകൾ കുതിച്ചുയരുന്നു; 24 മണിക്കൂറിൽ 22,775 രോഗബാധിതർ
ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,775 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 35 ശതമാനം വർധനയാണ് പ്രതിദിന രോഗബാധിതരുടെ...
തീർഥാടകർക്കായി കരിമല പാത തുറന്നു; യാത്ര നിയന്ത്രണങ്ങളോടെ മാത്രം
പത്തനംതിട്ട: ശബരിമലയിലേക്കുള്ള പരമ്പരാഗത കരിമല പാത തീർഥാടകർക്കായി തുറന്നു നൽകി. നിയന്ത്രണങ്ങളോടെയാണ് കരിമലയിലൂടെ തീർഥാടകരെ യാത്ര ചെയ്യാൻ അനുവദിക്കുന്നത്. പകൽ മാത്രമാണ് യാത്രാനുമതി നൽകിയിരിക്കുന്നത്. കൂടാതെ ഈ മാസം 12ആം തീയതി വരെയാണ്...
വിദേശ സമ്പർക്കം ഇല്ലാത്തവർക്കും ഒമൈക്രോൺ; സംസ്‌ഥാനത്ത് ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദേശ സമ്പർക്കമില്ലാത്ത 2 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതോടെ സമൂഹവ്യാപന ഭീതി ഉയരുന്നു. ഇതോടെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ രാജ്യത്ത് ഒമൈക്രോൺ...
കനത്ത മഴ തുടരുന്നു; ചെന്നൈ ഉൾപ്പടെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്
ചെന്നൈ: തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. ശക്‌തമായ മഴയുടെ പശ്‌ചാത്തലത്തിൽ ചെന്നൈ ഉൾപ്പടെ 10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്‌ഥാനത്ത് നാളെ...








































