Sat, Sep 5, 2026
34 C
Dubai

‘നിങ്ങൾ കുറ്റവാളിയെ സംരക്ഷിക്കുന്നു’; മോദിക്കെതിരെ പ്രിയങ്ക ഗാന്ധി

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. ലഖിംപൂർ ഖേരി കേസിലെ കുറ്റവാളിയെ മോദി സർക്കാർ സംരക്ഷിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. കർഷകരുടെ കൊലപാതകത്തിൽ പ്രതിയായ അജയ് മിശ്രയെ...

നാടിന് ഗുണകരമല്ല; സിൽവർ ലൈനിനെതിരെ ഇ ശ്രീധരൻ

മലപ്പുറം: സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇ ശ്രീധരൻ. പദ്ധതി നാടിന് ഗുണകരമാകില്ലെന്നും ആസൂത്രണത്തിൽ ഗുരുതര പിഴവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലത്ത് കൂടി ഹൈ സ്‌പീഡ്‌ റെയിൽ പോകുന്നത് അപകടകരമാണ്‌. സ്‌റ്റാൻഡേർഡ് ഗേജ്...

പെൺകുട്ടികളുടെ വിവാഹപ്രായം ഇനി 21; അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

ന്യൂഡെല്‍ഹി: പെൺകുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ബുധനാഴ്‌ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്. കേന്ദ്രം നിയോഗിച്ച ജയ ജെയ്റ്റ്ലിയുടെ...

ലൈംഗികാരോപണം; ഗോവയിലെ ബിജെപി മന്ത്രി മിലിന്ദ് നായിക് രാജിവെച്ചു

പനാജി: ലൈംഗികാരോപണം ഉന്നയിച്ച് കോൺഗ്രസ് വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെ ഗോവ നഗരവികസന മന്ത്രിയും ബിജെപി നേതാവുമായ മിലിന്ദ് നായിക് രാജിവെച്ചു. കൃത്യവും നീതിയുക്‌തവുമായ അന്വേഷണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് രാജിയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന്...

തിരഞ്ഞെടുപ്പില്‍ മൽസരിക്കാൻ താൽപര്യമില്ല; രാകേഷ് ടിക്കായത്ത്

മീററ്റ്: തിരഞ്ഞെടുപ്പില്‍ മൽസരിക്കാൻ താൽപര്യമില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. രാഷ്‌ട്രീയ പാര്‍ട്ടികളോ നേതാക്കളോ തന്റെ പേരോ, പോസ്‌റ്ററില്‍ തന്റെ ചിത്രമോ പ്രചരണത്തിന് ഉപയോഗിക്കരുതെന്നും ടിക്കായത്ത് കൂട്ടിച്ചേർത്തു. "ഞാന്‍ തിരഞ്ഞെടുപ്പില്‍ മൽസരിക്കന്‍...

സിബിഎസ്‌ഇ പരീക്ഷാ പരിഷ്‌കരണം; വിദ്യാർഥികൾ കോടതിയിലേക്ക്

ന്യൂഡെൽഹി: സിബിഎസ്‌ഇ പരീക്ഷാ പരിഷ്‌കരണത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാർഥികൾ. പരിഷ്‌കരിച്ച പരീക്ഷാരീതി ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരു വിഭാഗം വിദ്യാർഥികൾ രംഗത്തെത്തിയിരിക്കുന്നത്. ഭാവി ഇരുട്ടിലാക്കുന്ന നടപടിയാണ് സിബിഎസ്‌ഇയുടേത് എന്നാണ് വിദ്യാർഥികളുടെ ആരോപണം. മുൻപ് ഉണ്ടായിരുന്ന...

പ്രഷർ കുക്കറിൽ ഒളിപ്പിച്ചത് ലക്ഷങ്ങൾ; എഞ്ചിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്

ആലുവ: മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയർ എഎം ഹാരിസിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചന്‍ കാബിനറ്റിലും സൂക്ഷിച്ച 17 ലക്ഷം രൂപ വിജിലൻസ് പിടിച്ചെടുത്തു. കോട്ടയത്തെ വ്യവസായില്‍ നിന്ന്...

പിജി ഡോക്‌ടർമാരുടെ സമരം; ഭാഗികമായി പിൻവലിക്കാൻ തീരുമാനം

തിരുവനന്തപുരം: പിജി ഡോക്‌ടർമാർ നടത്തി വന്നിരുന്ന സമരം ഭാഗികമായി പിൻവലിച്ചു. സർക്കാർ അഭ്യർഥനയും രോഗികളുടെ ബുദ്ധിമുട്ടും കണക്കിലെടുത്ത് ഇന്ന് മുതൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ പ്രവേശിക്കാൻ തീരുമാനമെടുത്തതായി കെഎംപിജിഎ അറിയിച്ചു. അതേസമയം ഒപി...
- Advertisement -