Tue, Sep 15, 2026
33 C
Dubai

ലഹരികേസിലെ കോഴ; സമീർ വാങ്കഡെയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും

മുംബൈ: ലഹരികേസിലെ കോഴ ആരോപണത്തിൽ എൻസിബി സോണൽ ഡയറക്‌ടര്‍ സമീർ വാങ്കഡെയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ് ഒത്തുതീർപ്പാക്കാൻ പണം ആവശ്യപ്പെട്ടെന്നായിരുന്നു വാങ്കഡെയ്‌ക്കെതിരായ ആരോപണം. ഉന്നത ഉദ്യോഗസ്‌ഥനും ഇടനിലക്കാരനും...

കൊവാക്‌സിന് അംഗീകാരം വൈകും; കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ഡബ്ള്യുഎച്ച്ഒ

ന്യൂയോർക്ക്: കൊവാക്‌സിന്റെ ആഗോള അംഗീകാരം ഇനിയും നീളും. ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സമിതി യോഗത്തിൽ കൊവാക്‌സിന് അംഗീകാരം ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഭാരത് ബയോടെക്കിനോട് കൂടുതൽ രേഖകളും തെളിവുകളും...

ഭർത്താവിനെ കൊലപ്പെടുത്തും; ബംഗാൾ മുൻ ചീഫ് സെക്രട്ടറിയുടെ ഭാര്യക്ക് ഭീഷണി കത്ത്

കൊൽക്കത്ത: നിലവിൽ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്‌ടാവായി സേവനമനുഷ്‌ഠിക്കുന്ന മുൻ ചീഫ് സെക്രട്ടറി ആലാപൻ ബന്ദ്യോപാധ്യായക്ക് വധഭീഷണി. കൊൽക്കത്ത സർവകലാശാല വൈസ് ചാൻസലറായ അദ്ദേഹത്തിന്റെ ഭാര്യ സോണാലി ചക്രബർത്തിക്കാണ് ഭർത്താവിനെ കൊല്ലുമെന്ന്...

തമിഴ്‌നാട്ടിൽ പടക്കകടയിൽ തീപിടുത്തം; മരണം 6 ആയി, നിരവധി പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിൽ പടക്കകടയിലുണ്ടായ തീപിടുത്തത്തിൽ ആറ് മരണം. കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കകടയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. അപകടത്തിൽ 10 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഗ്‌നിശമന സേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ മണിക്കൂറുകൾ പരിശ്രമിച്ചാണ്...

കൊണ്ടോട്ടിയിലെ പീഡനശ്രമം; പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

മലപ്പുറം: കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയായ പതിനഞ്ചുകാരനെ ജുവൈനൽ ഒബ്സെർവേഷൻ ഹോമിലേക്ക് മാറ്റി. രണ്ടാഴ്‌ചത്തേക്ക് ആണ് പ്രതിയെ ജുവൈനൽ ഹോമിലേക്ക് മാറ്റിയിരിക്കുന്നത്. പത്താം ക്ളാസുകാരനായ പ്രതിയുടെ സാമൂഹ്യ മാദ്ധ്യമങ്ങളിലെ ഇടപെടലുകളും ഇന്റർനെറ്റ്...

16ആമത് കിഴക്കനേഷ്യൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും

ന്യൂഡെൽഹി: 16ആമത് കിഴക്കനേഷ്യൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും. ഓൺലൈൻ മുഖാന്തരമാവും പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കുക. ഇന്തോ-പസഫിക് മേഖലയിലെ പ്രമുഖ രാഷ്‌ട്ര നേതാക്കൾ നയിക്കുന്ന ഫോറമാണ് കിഴക്കനേഷ്യൻ ഉച്ചകോടി. 2005ൽ രൂപീകൃതമായതിന്...

പെഗാസസ് കേസിൽ സുപ്രീം കോടതി വിധി ഇന്ന്

ഡെൽഹി: പെഗാസസ് ഫോണ്‍ നിരീക്ഷണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളിൽ ഇന്ന് സുപ്രീം കോടതി വിധി പറഞ്ഞേക്കും. ഫോണ്‍ നിരീക്ഷണം അന്വേഷിക്കാനായി സുപ്രീം കോടതി മേൽനോട്ടത്തിൽ ഒരു വിദഗ്‌ധ സമിതിക്ക് രൂപം നൽകിയേക്കുമെന്നാണ് സൂചന. അന്വേഷണം...

നാവികസേനാ രഹസ്യം ചോർത്തിയ സംഭവം; അന്വേഷണം ശക്‌തമാക്കി സിബിഐ

ന്യൂഡെൽഹി: അന്തര്‍ വാഹിനികള്‍ സംബന്ധിച്ച അതീവ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തിൽ അന്വേഷണം ശക്‌തമാക്കി സിബിഐ. ഇതുവരെ മൂന്നുപേരെയാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്. നാവികസേനയിലെ കമാൻഡർ പദവിയിലുള്ള ഒരു ഉദ്യോഗസ്‌ഥനെയും വിരമിച്ച രണ്ട്...
- Advertisement -