സംസ്‌ഥാനത്ത് പിജി മെഡിക്കൽ ടീച്ചേഴ്‌സ് അസോസിയേഷനും സമരത്തിലേക്ക്

By Team Member, Malabar News
Kerala Government PG Medical Teachers Association Announces Strike
Ajwa Travels

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം, പ്രൊമോഷൻ എന്നിവയുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവൺമെന്റ് പിജി മെഡിക്കൽ ടീച്ചേഴ്‌സ് അസോസിയേഷനും സമരത്തിലേക്ക്. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് നിരവധി തവണ ഇതിന് മുൻപ് സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, എന്നാൽ ഇതുവരെ അനുകൂല നടപടി ഉണ്ടായിട്ടില്ലെന്നും സംഘടനാ നേതാക്കൾ വ്യക്‌തമാക്കി.

സമരത്തിന്റെ ഭാഗമായി നവംബർ 15ആം തീയതി മുതൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ ഓഫീസിന് മുൻപിലും എല്ലാ മെഡിക്കൽ കോളേജുകളിലും ധർണ നടത്തും. എന്നാൽ അത്യാഹിത വിഭാഗം, പ്രസവ മുറി, അടിയന്തിര ശസ്‍ത്രക്രിയകൾ, കോവിഡ് ഡ്യൂട്ടി എന്നിവയെ ബാധിക്കാത്ത വിധത്തിലായിരിക്കും സമരം നടത്തുക. തുടർന്നും സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഡിസംബർ 1ആം തീയതി മുതൽ അനിശ്‌ചിതകാല സമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

എൻട്രി കേഡറിൽ അസിസ്‌റ്റന്റ് പ്രൊഫസർമാരുടെ വേതനം ലെവൽ 12 ആക്കി വർധിപ്പിക്കുക, സൂപ്പർ സ്‌പെഷാലിറ്റി അസിസ്‌റ്റന്റ് പ്രൊഫസർമാരുടെ ശമ്പള സ്‌കെയിൽ വർധിപ്പിക്കുക, അസോസിയേറ്റ് പ്രൊഫസറായി സ്‌ഥാനക്കയറ്റ കാലാവധി 7 വർഷമാക്കി കുറയ്‌ക്കുക, പുതിയ മെഡിക്കൽ കോളേജുകളിൽ ആവശ്യമായ നിയമനങ്ങൾ നടത്തുക, മെഡിക്കൽ കോളേജ് അധ്യാപകരുടെ പുനർവിന്യാസം റദ്ദാക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്.

Read also: എടപ്പാൾ മേൽപ്പാലം നവംബർ 26ന് നാടിന് സമർപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE