ഇക്വഡോര്‍ ജയിലില്‍ കലാപം; നൂറിലേറെ തടവുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്
ഗായാസ്: ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിലെ ജയിലില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലേറെ തടവുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്. ഇതില്‍ അഞ്ച് പേരുടെ തലയറുത്ത നിലയിലാണ് കണ്ടെത്തിയത്. 52 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്....
ഭവാനിപൂരിൽ വോട്ടെടുപ്പ് തുടങ്ങി; കനത്ത സുരക്ഷയിൽ മണ്ഡലം
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഭവാനിപൂരിൽ വോട്ടെടുപ്പ് തുടങ്ങി. സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിൽ മണ്ഡലത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെ പോളിംഗ് ബൂത്തുകളുടെ 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്‍ഞ ബാധകമായിരിക്കും.
സംസ്‌ഥാന...
കേന്ദ്രഫണ്ട് നിലച്ചു; കോവിഡ് ബ്രിഗേഡിന്റെ പ്രവർത്തനം ആശങ്കയിൽ
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന കോവിഡ് ബ്രിഗേഡിന്റെ സേവനം സാമ്പത്തിക പ്രതിസന്ധിയില്‍. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്കുള്ള ഫണ്ട് കേന്ദ്രം നിര്‍ത്തലാക്കി. നിലവിലുള്ള ഫണ്ടില്‍ ഇന്നുകൂടി മാത്രമാണ് ഇവര്‍ക്ക്...
മുട്ടിൽ മരംമുറി; അന്വേഷണം മന്ദഗതിയിൽ, കുറ്റംപത്രം സമർപ്പിക്കുന്നത് നീളുന്നു
വയനാട്: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം മന്ദഗതിയിൽ. മീനങ്ങാടി പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥനെ സ്‌ഥലം മാറ്റിയതോടെയാണ് നടപടികൾ വൈകിയത്. കുറ്റംപത്രം സമർപ്പിക്കുന്നത് നീണ്ടാൽ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ...
ഓർത്തഡോക്‌സ്, യാക്കോബായ പള്ളിത്തർക്ക കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ഓർത്തഡോക്‌സ്, യാക്കോബായ പള്ളിത്തർക്ക കേസ് ഇന്ന് ഹൈക്കോടതിയിൽ. പള്ളിയിൽ പ്രവേശിക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആറ് പള്ളി കമ്മിറ്റികൾ സമർപ്പിച്ച ഹരജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. വിഷയത്തിൽ ഈ മാസം 29ന്...
കോൺഗ്രസിലെ ഗ്രൂപ്പ് പ്രവർത്തനം; താക്കീത് നൽകി രാഹുൽ ഗാന്ധി
കോഴിക്കോട്: കോൺഗ്രസിലെ ഗ്രൂപ്പ് പ്രവർത്തനത്തിനെതിരെ താക്കീതുമായി കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. കോഴിക്കോട് കോൺഗ്രസ് നേതാക്കളുടെ യോഗത്തിലാണ് രാഹുലിന്റെ നിർദ്ദേശം. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ ഉടൻ രൂപീകരിക്കണമെന്ന് രാഹുൽ യോഗത്തിൽ...
ഡെൽഹി കോടതി വെടിവെപ്പ്; ഗുണ്ടാ നേതാവ് ടില്ലുവിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു
ന്യൂഡെൽഹി: രോഹിണി കോടതിയിലെ വെടിവെപ്പ് കേസിൽ ഗുണ്ടാ നേതാവ് ടില്ലു താജ്‌പുരിയയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു. മണ്ടോലി ജയിലിൽ എത്തിയാണ് അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്‌തത്. കോടതിയിൽ നടന്ന വെടിവെപ്പിന്റെ...
വിദ്യാഭ്യാസമന്ത്രി വിളിച്ച അധ്യാപക സംഘടനകളുടെ യോഗം ഇന്ന്
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിളിച്ച അധ്യാപക സംഘടനകളുടെ യോഗം ഇന്ന് നടക്കും. ഈ യോഗത്തിന് പുറമേ മറ്റ് അധ്യാപക സംഘടനകളുടെയും യുവജന സംഘടനകളുടെയും...







































