Thu, Sep 10, 2026
35 C
Dubai

മറുപടി വേണമെന്നുറച്ച് പ്രതിപക്ഷം; അമിത് ഷാ ഇന്ന് സഭയിൽ എത്തിയേക്കും

ന്യൂഡെൽഹി: ഡെൽഹി ജന്തർ മന്തറിലെ വിദ്യാർഥി സമരത്തിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ശക്‌തമായി തുടരുന്നതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ലോക്‌സഭയിൽ എത്തിയേക്കും. ദിവസങ്ങളായി സഭയിൽ...

വിദ്യാർഥികൾക്ക് എതിരെ വിദ്വേഷ പരാമർശം; ടിജി മോഹൻദാസ് കസ്‌റ്റഡിയിൽ

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡെൽഹിയിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസ് പോലീസ് കസ്‌റ്റഡിയിൽ. മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിലെത്തിയാണ് തിരുവനന്തപുരം സൈബർ പോലീസ്...

ഡോക്‌ടർമാരില്ല; പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി

കാസർഗോഡ്: ഡോക്‌ടർമാർ ഇല്ലാത്തതിനെ തുടർന്ന് കാസർഗോഡ് പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി. ഇന്നുമുതൽ ആശുപത്രിയിൽ ഡോക്‌ടർമാരുടെ സേവനം ലഭിക്കില്ലെന്ന് വ്യക്‌തമാക്കി അധികൃതർ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. ആശുപത്രിയിൽ ഉണ്ടായിരുന്ന മൂന്ന് ഡോക്‌ടർമാരും പിജി പരീക്ഷ എഴുതാനുള്ള...

വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന് നിർദ്ദേശിച്ചിട്ടില്ല; വിശദീകരിച്ച് ലോക്‌ഭവൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന വിവാദ ഉത്തരവിൽ വിശദീകരണവുമായി ലോക്‌ഭവൻ. സംസ്‌ഥാനത്ത്‌ സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം മുഴുവനായി പാടണമെന്ന് നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് ലോകഭവന്റെ വിശദീകരണം. വന്ദേമാതരം മുഴുവനായി പാടണമെന്ന് ആവശ്യപ്പെട്ട്...

‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

മുസ്‌ലിം സമൂഹത്തിൽ വ്യാപകമായി കാണപ്പെടുന്ന സയ്യിദ്, തങ്ങൾ എന്നിങ്ങനെയുള്ള സ്‌ഥാന പേരുകളും അല്ലെങ്കിൽ അലി, മുഹമ്മദ്, സഫിയ, ഫാത്തിമ തുടങ്ങിയ പേരുകൾക്ക് പിന്നിലും മതപരമായ സവിശേഷ കാരണങ്ങളുണ്ട്. പക്ഷെ, 'കോയ'യ്‌ക്ക് മതപരമായ ബഹുമാനത്തിന്റെ...

‘കേരളം ക്രിമിനലുകളുടെ നാടല്ല; വിലങ്ങ് വീണത് എല്ലാ ഗുണ്ടകൾക്കുമുള്ള പാഠം’

തിരുവനന്തപുരം: കേരളം ഗുണ്ടകളുടെ നാടല്ലെന്നും അവരെ പോറ്റിവളർത്തുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണ് കേരളം. ഇവിടെ നിയമത്തെയും നിയമവ്യവസ്‌ഥയെയും വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്‌ക്കും...

ഭീഷണി ഉയർത്തരുത്, അമേരിക്ക നിലപാട് തിരുത്താതെ ഹോർമുസ് തുറക്കില്ല; ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ കടുംപിടിത്തം തുടർന്ന് അമേരിക്കയും ഇറാനും. അമേരിക്ക അവരുടെ നിലപാട് തിരുത്തുന്നതുവരെ ഹോർമുസ് തുറക്കില്ലെന്നാണ് ഇറാന്റെ നിലപാട്. തങ്ങൾക്കെതിരെ ഇനി അമേരിക്ക സൈനികഭീഷണി ഉയർത്തരുതെന്നും ഇറാൻ സുരക്ഷാസമിതി സെക്രട്ടറിയും...

ഒടുവിൽ പൂട്ടിട്ട് പോലീസ്; അർജുൻ ആയങ്കി അറസ്‌റ്റിൽ

തൃശൂർ: പോലീസിനെയും ആഭ്യന്തര വകുപ്പിനെയും വെല്ലുവിളിച്ച് മുങ്ങിനടന്ന ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കി ഒടുവിൽ പിടിയിൽ. കണ്ണൂർ നഗരത്തിലെ അഭിഭാഷകയുടെ ഫ്ളാറ്റിൽ നിന്നാണ് അർജുനെ പിടികൂടിയത്. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം...
- Advertisement -