കോളേജ് അധ്യാപക നിയമനം; യോഗ്യത ഇല്ലാത്തവരെ നിയമിക്കരുത്- ഗവർണർ
തിരുവനന്തപുരം: സർവകലാശാലകൾക്ക് കീഴിലുള്ള സ്വാശ്രയ കോളേജ് അധ്യാപക നിയമനത്തിൽ ഇടപെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ. യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുന്നത് കർശനമായി തടയണമെന്ന് വിസിമാർക്ക് ഗവർണർ നിർദ്ദേശം നൽകി.
സർവകലാശാലകൾ നേരിട്ട് നടത്തുന്ന സ്വാശ്രയ സ്‌ഥാപനങ്ങളിലും...
സന്നിധാനത്ത് നിയന്ത്രണങ്ങൾ പാളി, ദർശനം കിട്ടാതെ ആയിരങ്ങൾ; കേന്ദ്രസേന വൈകും
പത്തനംതിട്ട: സന്നിധാനത്ത് വൻ ഭക്‌തജന തിരക്ക്. ഇന്ന് തിരക്ക് നിയന്ത്രണാതീതമായതോടെ ദർശന സമയം ഉച്ചയ്‌ക്ക് രണ്ടുവരെ നീട്ടിയിരുന്നു. കുടിവെള്ളം പോലും കിട്ടാതായതോടെ ചില ഭക്‌തർ കുഴഞ്ഞുവീണു. സംസ്‌ഥാനം ആവശ്യപ്പെട്ട കേന്ദ്രസേന എത്താൻ രണ്ടുദിവസം...
26ഓളം ആക്രമണങ്ങളുടെ സൂത്രധാരൻ; മാവോയിസ്‌റ്റ് നേതാവ് മദ്‌വി ഹിദ്‌മയെ വധിച്ച് സേന
അമരാവതി: മാവോയിസ്‌റ്റ് കമാൻഡർ മദ്‌വി ഹിദ്‌മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സർക്കാർ 45 ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ടിരുന്ന ഹിദ്‌മയെ, ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാസേന വധിച്ചത്.
ഛത്തീസ്‌ഗഡ്, തെലങ്കാന സംസ്‌ഥാനങ്ങളുടെ...
തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്‌ഥാനത്ത് നിന്ന് രാജിവെച്ച് എൻ. ശക്‌തൻ
തിരുവനന്തപുരം: ഡിസിസി അധ്യക്ഷസ്‌ഥാനം രാജിവെച്ച് എൻ. ശക്‌തൻ. രാജിക്കത്ത് കെപിസിസിക്ക് കൈമാറി. തിരുവനന്തപുരം ഡിസിസിയുടെ താൽക്കാലിക അധ്യക്ഷനായിരുന്നു അദ്ദേഹം. പാലോട് രവി രാജിവെച്ചതിന് പിന്നാലെയായിരുന്നു ശക്‌തന് ഡിസിസി അധ്യക്ഷ സ്‌ഥാനം ലഭിച്ചത്.
അതേസമയം, ശക്‌തന്റെ...
‘ചാവേർ ആക്രമണം ഒരു രക്‌തസാക്ഷിത്വ പ്രവർത്തനം’; ഉമറിന്റെ അവസാന വീഡിയോ പുറത്ത്
ന്യൂഡെൽഹി: ഭീകരാക്രമണത്തെ ന്യായീകരിച്ചുകൊണ്ടുള്ള ഉമർ നബിയുടെ വീഡിയോ പുറത്ത്. ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന സ്‍ഫോടനത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് റെക്കോർഡ് ചെയ്യപ്പെട്ടതാണ് ഈ വീഡിയോ എന്നാണ് വിവരം. ആക്രമണത്തെ ന്യായീകരിക്കുന്ന ഇംഗ്ളീഷിലുള്ള വീഡിയോയാണ്...
ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം അവസാനിപ്പിച്ച് ഇറാൻ; മുൻകൂട്ടി വിസ എടുക്കണം
ന്യൂഡെൽഹി: സാധാരണ പാസ്‌പോർട്ടുള്ള ഇന്ത്യൻ പൗരൻമാർക്ക് അനുവദിച്ചിരുന്ന വിസാ ഇളവ് നിർത്തലാക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇറാൻ. ഇതുപ്രകാരം വിസയില്ലാതെ രാജ്യം സന്ദർശിക്കാൻ നൽകിയിരുന്ന അനുമതി ഇറാൻ റദ്ദാക്കി.
ഇതോടെ, ഈമാസം 22 മുതൽ ഇറാനിൽ പ്രവേശിക്കുന്നതിനും...
ശബരിമല സ്വർണക്കൊള്ള; ശാസ്‌ത്രീയ പരിശോധന പൂർത്തിയായി, കോടതിയെ അറിയിക്കും
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ സന്നിധാനത്തെ പരിശോധന പൂർത്തിയായി. പത്ത് മണിക്കൂർ നീണ്ട പരിശോധന പുലർച്ചെയാണ് പൂർത്തിയായത്. പരിശോധനയ്‌ക്കായി ശ്രീകോവിലിൽ നിന്ന് അഴിച്ചെടുത്ത പാളികൾ തിരികെ സ്‌ഥാപിച്ചു. എസ്ഐടി...
‘ഭരണസംവിധാനം സ്‌തംഭിക്കും’; എസ്‌ഐആറിന് എതിരെ കേരളം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (എസ്‌ഐആർ) നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ നിർത്തിവെക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. സംസ്‌ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ഡോ....








































