എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾക്ക് മാറ്റമില്ല; ആവർത്തിച്ച് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എല്‍സി, പ്ളസ് ടു പരീക്ഷകൾക്ക് മാറ്റം ഇല്ല. കോവിഡ് മുൻകരുതലുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷകളെല്ലാം നിലവിൽ നിശ്‌ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ തുടരുമെന്ന്...
രണ്ടാമത്തെ ഡോസും സ്വീകരിച്ചു; വിഎസിന്റെ വാക്‌സിനേഷൻ പൂർത്തിയായി
തിരുവനന്തപുരം: സിപിഎം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻ കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിയാണ് വിഎസ് വാക്‌സിൻ സ്വീകരിച്ചത്. ഇതോടെ വിഎസിന്റെ വാക്‌സിനേഷൻ പൂർത്തിയായി.
കാറിൽ...
നഗരങ്ങളില്‍ പ്രവേശിക്കാന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; ഉത്തരവ് മയപ്പെടുത്തി കാസര്‍ഗോഡ് ജില്ലാ കളക്‌ടർ
കാസർഗോഡ്: കോവിഡ് രൂക്ഷമായതോടെ നഗരങ്ങളിൽ പ്രവേശിക്കാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവ് മയപ്പെടുത്തി കാസർഗോഡ് ജില്ലാ കളക്‌ടർ. ഒരു തരത്തിലുള്ള സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തുന്നതല്ല. എന്നാൽ ടൗണുകളിൽ ദീർഘനേരം ചെലവഴിക്കുന്നവർക്ക് പരിശോധന ബാധകമെന്നുമാണ്...
ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി
ലണ്ടൻ: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്ത ആഴ്‌ച നടത്താനിരുന്ന ഇന്ത്യാ സന്ദർശനം റദ്ദാക്കി. ഏപ്രിൽ 25ന് ബോറിസ് ജോൺസൺ നടത്താൻ നിശ്‌ചയിച്ച ഇന്ത്യാ സന്ദർശനം...
കേരളം നിയന്ത്രണങ്ങളിലേക്ക്; തീരുമാനിക്കാൻ ഉന്നതതല യോഗം ഉടൻ
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ഇന്ന് വൈകിട്ട് 3.30 ന് ഉന്നതതല യോഗം ചേരുന്നു. സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
വർക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കും. പൊതു...
‘ഒരാഴ്‌ച മുൻപേ നടപ്പിലാക്കി’; മൻമോഹന്‍ സിംഗിന്റെ നിർദ്ദേശങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി
ഡെൽഹി: കോവിഡിനെ നേരിടാൻ കേന്ദ്രസർക്കാരിന് നിർദ്ദേശങ്ങളുമായി കത്തയച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് മറുപടിയുമായികേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധൻ. മൻമോഹൻ സിംഗ് മുന്നോട്ടു വെച്ച അഞ്ച് നിർദ്ദേശങ്ങളും ഒരാഴ്‌ച മുൻപേ നടപ്പിലാക്കി...
പിഎസ്‌സി പരീക്ഷകളും അഭിമുഖവും മാറ്റിവച്ചു
തിരുവനന്തപുരം: ഏപ്രിൽ 30 വരെയുളള എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു. അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവയ്‌ക്കാനും കമ്മീഷൻ തീരുമാനിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
നടത്താൻ നിശ്‌ചയിച്ച വിവിധ...
ക്രിസ്‌ത്യാനികളും ഹിന്ദുക്കളും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലെങ്കിൽ കാക്ക കൊത്തും; വിദ്വേഷ പരാമർശവുമായി അലി അക്ബർ
കോഴിക്കോട്: 'ലവ് ജിഹാദ്' വിഷയത്തിൽ വിദ്വേഷ പരാമർശവുമായി സംവിധായകന്‍ അലി അക്ബര്‍. ലവ് ജിഹാദില്‍ സര്‍ക്കാരോ, കോണ്‍ഗ്രസോ കൂടെയുണ്ടാവില്ലെന്നും ക്രിസ്‌ത്യാനികളും ഹിന്ദുക്കളും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലെങ്കിൽ കാക്ക കൊത്തുമെന്നുമാണ് അലി അക്ബറിന്റെ പരാമര്‍ശം.
ഫേസ്ബുക്കിലൂടെയാണ് അലി...








































