Fri, Jul 10, 2026
35.4 C
Dubai

വ്യോമാതിർത്തി അടച്ചു; അത്യാധുനിക ജാമിങ് സംവിധാനങ്ങൾ വിന്യസിച്ച് ഇന്ത്യ

ന്യൂഡെൽഹി: പാക്കിസ്‌ഥാൻ നീക്കത്തിന് തിരിച്ചടിയുമായി ഇന്ത്യ. ഏപ്രിൽ 30 മുതൽ മേയ് 23 വരെ പാക്ക് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യൻ വ്യോമാതിർത്തി അടച്ചു. ഇതോടെ, പടിഞ്ഞാറൻ അതിർത്തിയിൽ അത്യാധുനിക ജാമിങ് സംവിധാനങ്ങളും ഇന്ത്യ...

തലസ്‌ഥാന നഗരിയിൽ ഇന്ന് ആശമാരുടെ മഹാറാലി; നൂറുകണക്കിന് പേർ പങ്കെടുക്കും

തിരുവനന്തപുരം: മേയ് ദിനത്തിൽ തലസ്‌ഥാന നഗരിയെ ഇളക്കിമറിക്കാൻ ആശമാർ. ഇന്ന് നടക്കുന്ന റാലിയിൽ നൂറുകണക്കിന് ആശമാരും തൊഴിലാളികളും പങ്കെടുക്കും. 'ഈ മേയ് ദിനം ആശമാർക്കൊപ്പം' എന്ന ഹാഷ്‌ടാഗോടെയാണ് റാലിയിൽ മുദ്രാവാക്യങ്ങൾ മുഴങ്ങുക. രാപ്പകൽ സമരത്തിന്റെ...

നിർണായക ധാതുകരാറിൽ ഒപ്പുവെച്ച് യുഎസും യുക്രൈനും; റഷ്യയ്‌ക്ക് മുന്നറിയിപ്പ്

കീവ്: ചരിത്രപരമായ കരാറിൽ ഒപ്പിട്ട് യുഎസും യുക്രൈനും. വാഷിങ്‌ടണിൽ വെച്ച് ധാതുകരാറിൽ ആണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. യുക്രൈനിലെ ധാതുക്കളുടെ വിൽപ്പനയിൽ നിന്നുള്ള വരുമാനം പങ്കിടാനാണ് ധാരണ. ലാഭത്തിന്റെ 50% അമേരിക്കയുമായി പങ്കുവയ്‌ക്കും....

ഇന്ത്യക്ക് പൂർണ പിന്തുണ, പാക്കിസ്‌ഥാൻ അപലപിക്കണം; ഇടപെടലുകളുമായി അമേരിക്ക

വാഷിങ്ടൻ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ ഇടപെടലുമായി അമേരിക്ക. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും പാകിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും; വിഴിഞ്ഞം തുറമുഖ ഉൽഘാടനം നാളെ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്‌ഥാനത്തെത്തും. വിഴിഞ്ഞം തുറമുഖത്തിന്റെ ഉൽഘാടനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്. വൈകീട്ട് 7.50ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലാകും രാത്രി തങ്ങുക. നാളെ രാവിലെ പത്തിന് പാങ്ങോട് സൈനിക ക്യാമ്പിലെ കൊളച്ചൻ...

പ്രകോപനമില്ലാതെ തുടർച്ചയായി വെടിവയ്‌പ്പ്; പാക്കിസ്‌ഥാന് താക്കീതുമായി ഇന്ത്യ

ന്യൂഡെൽഹി: നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ തുടർച്ചയായി നടത്തുന്ന വെടിവയ്‌പ്പിൽ പാക്കിസ്‌ഥാന് താക്കീതുമായി ഇന്ത്യ. ഇരു രാജ്യങ്ങളുടെയും ഡിജിഎംഒമാർ (ഡയറക്‌ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ്) നടത്തിയ സംഭാഷണത്തിലാണ് ഇന്ത്യ നിലപാട് വ്യക്‌തമാക്കിയത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം...

രാജ്യത്ത് ജാതി സെൻസസ് നടത്തും; പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: രാജ്യത്ത് പൊതു സെൻസസിനൊപ്പം ജാതി സെൻസസ് കൂടി നടത്താൻ കേന്ദ്ര സർക്കാർ തീരുമാനം. കേന്ദ്ര മന്ത്രിസഭാ യോഗം കഴിഞ്ഞുള്ള വാർത്താ സമ്മേളനത്തിൽ മന്ത്രി അശ്വിനി വൈഷ്‌ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്‌ഥാനങ്ങൾ നടത്തിയത്...

പഹൽഗാം ഭീകരാക്രമണം; ലഷ്‌കർ കമാൻഡർ ഫാറൂഖ് അഹമ്മദിന് നിർണായക പങ്ക്

ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കറെ ത്വയിബയുടെ മുഖ്യ കമാൻഡർ ഫാറൂഖ് അഹമ്മദിന് നിർണായക പങ്കെന്ന് എൻഐഎ വൃത്തങ്ങൾ. കഴിഞ്ഞ രണ്ടുവർഷമായി കശ്‌മീരിൽ നടന്നുവരുന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ഫാറൂഖ് അഹമ്മദിന്റെ പ്രവർത്തന ശൃംഖലയ്‌ക്ക്...
- Advertisement -