Mon, Nov 16, 2026
30 C
Dubai

ഇന്ന് മുതല്‍ പടക്കങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ഗ്രീന്‍ ട്രൈബ്യൂണല്‍

ന്യൂഡെല്‍ഹി: കോവിഡ് പശ്‌ചാത്തലത്തില്‍ ദീപാവലിക്കാലത്ത് പടക്കങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവ്. രാജ്യത്തെ വായു മലിനീകരണത്തോത് കൂടുതലുള്ള എല്ലാ പട്ടണങ്ങള്‍ക്കും ഉത്തരവ് ബാധകമാണെന്ന് ജസ്‌റ്റിസ് ആദര്‍ശ് കുമാര്‍ ഗോയലിന്റെ...

വരവിൽ കവിഞ്ഞ സ്വത്ത്; കെഎം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം

കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷണം നേരിടുന്ന കെഎം ഷാജി എംഎൽഎക്ക് എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കോഴിക്കോട് വിജിലൻസ് കോടതി...

രാജ്യത്ത് കോവിഡ് ബാധ കുറയുന്നു; രോഗമുക്‌തിയില്‍ വര്‍ധനവ്

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് കുറയുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന രോഗ ബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് രോഗമുക്‌തി നേടുന്നവരുടെ എണ്ണം. ഇന്നലെ 45,903 പേര്‍ക്കാണ് കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. 24...

എംസി കമറുദ്ദീനെതിരെ വീണ്ടും വഞ്ചനാ കേസ്; പൂക്കോയ തങ്ങളും പ്രതി

കാസർ​ഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ റിമാന്റിലായ മഞ്ചേശ്വരം എംഎൽഎയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെതിരെ ഒരു വഞ്ചനാ കേസ് കൂടി രജിസ്‌റ്റർ ചെയ്‌തു. ഇതോടെ കമറുദ്ദീനെതിരായ കേസുകളുടെ...

സ്വര്‍ണക്കടത്ത്; പ്രതി മുഹമ്മദ് ഷാഫിയുടെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫിയുടെ അപ്പീല്‍ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്വര്‍ണക്കടത്ത് കേസില്‍ മുഹമ്മദ് ഷാഫിയടക്കമുള്ള മൂന്ന് പ്രതികളുടെ ജാമ്യ ഹരജി...

ബൈഡന്റെ സ്‌ഥാനാരോഹണം; ഇന്ത്യന്‍ ഓഹരിവിപണി സര്‍വ്വകാല റെക്കോഡില്‍

മുംബൈ: വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്ക് അകം ഇന്ത്യന്‍ ഓഹരി വിപണിക്ക് വന്‍ കുതിപ്പ്. നിലവില്‍ സര്‍വ്വകാല റെക്കോഡില്‍ എത്തി നില്‍ക്കുകയാണ്. സെൻസെക്‌സ് 631 പോയിന്റ് വര്‍ധിച്ച് 42,500 മുകളിലെത്തി. നിഫ്റ്റി 186 പോയിന്റ്...

ബിഹാറിൽ ജനവിധിയറിയാൻ മണിക്കൂറുകൾ മാത്രം; കൂറുമാറ്റം തടയാൻ മുന്നൊരുക്കവുമായി കോൺഗ്രസ്

പാറ്റ്ന: ബിഹാറിൽ 243 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ജനവിധിയുടെ ഫലങ്ങൾ പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. എക്‌സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായ ആശ്വാസത്തിലാണ് കോൺഗ്രസും ആർജെഡിയും ഉൾപ്പെടുന്ന മഹാസഖ്യം. എന്നാൽ, എക്‌സിറ്റ്...

മുസ്‌ലിം ലീഗ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് സി മോയിൻകുട്ടി അന്തരിച്ചു

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്‌ഥാന വൈസ് പ്രസിഡണ്ടും മുൻ എംഎൽഎയുമായ സി മോയിൻകുട്ടി അന്തരിച്ചു. 77 വയസ്സായിരുന്നു. 2011ൽ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ നിന്ന്​ വിജയിച്ചാണ്​ മോയിൻ കുട്ടി അവസാനമായി നിയമസഭയിലെത്തുന്നത്​. 1996ൽ...
- Advertisement -