Fri, Jul 17, 2026
29 C
Dubai

നേതൃമാറ്റം ഉടൻ ഇല്ലെന്ന് ഹൈക്കമാൻഡ്; അമർഷം നേരിട്ടറിയിക്കാൻ കെ സുധാകരൻ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്‌ഥാനത്ത്‌ നിന്ന് കെ സുധാകരനെ ഉടൻ മാറ്റില്ല. നേതൃമാറ്റം ഉടൻ ഇല്ലെന്ന് സുധാകരന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയതായി അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു. സുധാകരനെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നാണ്...

നരഭോജി കടുവയ്‌ക്കായി തിരച്ചിൽ; മാനന്തവാടിയിൽ ഹർത്താൽ, രാധയുടെ സംസ്‌കാരം ഇന്ന്

കൽപ്പറ്റ: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ വീട്ടമ്മയെ ആക്രമിച്ചുകൊന്ന നരഭോജി കടുവയ്‌ക്കായുള്ള വനംവകുപ്പിന്റെ തിരച്ചിൽ ഇന്നും തുടരും. കൂടുതൽ ആർആർടി സംഘം ഇന്ന് വനത്തിനുള്ളിൽ തിരച്ചിൽ നടത്തും. തെർമൽ ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ തുടരും. മുത്തങ്ങയിൽ...

യുഎസിൽ മതിയായ രേഖകളില്ലാത്ത ഇന്ത്യക്കാരെ തിരിച്ചെത്തിക്കും; വിദേശകാര്യ മന്ത്രാലയം

വാഷിങ്ടൻ: യുഎസിൽ മതിയായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇന്ത്യ അനധികൃത കുടിയേറ്റത്തിന് എതിരാണ്. അനധികൃത കുടിയേറ്റം സംഘടിത കുറ്റകൃത്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ...

ശമ്പള പരിഷ്‌കരണമില്ലെന്ന് ധനമന്ത്രി; തിങ്കളാഴ്‌ച മുതൽ റേഷൻ കടകൾ തുറക്കില്ല

തിരുവനന്തപുരം: കടയടച്ചുള്ള സമരവുമായി മുന്നോട്ട് പോകാൻ റേഷൻ വ്യാപാരികളുടെ തീരുമാനം. കട ഉടമകളുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ നടത്തിയ ചർച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. തിങ്കളാഴ്‌ച മുതൽ റേഷൻ വ്യാപാരികളുടെ കടയടച്ചുള്ള സമരം...

മഹാരാഷ്‌ട്ര ആയുധനിർമാണ ശാലയിൽ വൻ സ്‌ഫോടനം; എട്ടുമരണം, നിരവധിപ്പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്‌ട്രയിലെ ബന്ദാര ജില്ലയിൽ ആയുധനിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ എട്ടുപേർ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. എട്ടുപേർ മരിച്ചത് പ്രാഥമിക വിവരമാണെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നും കേന്ദ്രമന്ത്രി നിധിൻ...

രാധയെ കൊന്നുതിന്ന് നരഭോജി കടുവ; വെടിവെച്ച് കൊല്ലും, പഞ്ചാരക്കൊല്ലിയിൽ നിരോധനാജ്‌ഞ

മാനന്തവാടി: വയനാട്ടിൽ യുവതിയെ കടുവ കൊന്നുതിന്നു. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയിൽ വനമേഖലയോട് ചേർന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിൽ വനംവകുപ്പ് വാച്ചറായ അപ്പച്ചന്റെ ഭാര്യ രാധ (45) ആണ് കൊല്ലപ്പെട്ടത്....

പാലക്കാട് ബ്രൂവറി; മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ വിവാദം കടുപ്പിച്ചു പ്രതിപക്ഷം. ബ്രൂവറി തുടങ്ങാൻ അനുമതി നൽകുന്നത് മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ്...

പൂണെയിൽ ആശങ്കയായി ഗില്ലൻ ബാരി സിൻഡ്രോം; കേസുകൾ കൂടുന്നു- എന്താണ് ജിബിഎസ്?

മുംബൈ: പൂണെയിൽ ആശങ്കയുയർത്തി അപൂർവ നാഡീരോഗമായ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ചവരുടെ എണ്ണം കൂടുകയാണ്. പുതുതായി 37 പേർക്ക് കൂടി രോഗം കണ്ടെത്തി. ഇതോടെ ആകെ രോഗികളുടെ എണ്ണം 59 ആയി....
- Advertisement -