Sat, Oct 17, 2026
30 C
Dubai

ആലോചിച്ച് ചിന്തിച്ച് ഉത്തമബോധ്യത്തിൽ പറഞ്ഞ കാര്യം, മാപ്പ് പറയില്ല; എൻഎൻ കൃഷ്‌ണദാസ്‌

പാലക്കാട്: മാദ്ധ്യമപ്രവർത്തകർക്ക് എതിരായി പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നതായി സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്‌ണദാസ്‌. ഞാൻ ആലോചിച്ച് ചിന്തിച്ച് ഉത്തമബോധ്യത്തിൽ പറഞ്ഞ കാര്യമാണ്. ഷുക്കൂറിന്റെ വീട്ടിൽ ഒരുപാട് ആളുകൾ തടിച്ചുകൂടി...

സംസ്‌ഥാനത്ത്‌ ഇന്നും വ്യാപക മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ...

ഇറാന് തിരിച്ചടിയുമായി ഇസ്രയേൽ; ടെഹ്റാനിൽ കനത്ത വ്യോമാക്രമണം

ജറുസലേം: ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേലിന്റെ ശക്‌തമായ വ്യോമാക്രമണം. ഒക്‌ടോബർ ഒന്നിന് ഇസ്രയേലിലേക്ക് 200ലേറെ മിസൈലുകൾ ഇറാൻ വർഷിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് നിലവിലെ ആക്രമണം. ഇസ്രയേലിന് നേർക്ക് തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് പകരമായി...

ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്ത; രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: ഉൽസവങ്ങൾക്ക്‌ ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. എഴുന്നള്ളിപ്പിന് കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്ന് കോടതി വിമർശിച്ചു. തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും...

ഉപതിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറി ഷാനിബ്; പി സരിന് പിന്തുണ പ്രഖ്യാപിച്ചു

പാലക്കാട്: കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്‌ഥാന സെക്രട്ടറി എകെ ഷാനിബ് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറി. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്ര സ്‌ഥാനാർഥിയായ പി സരിന് ഷാനിബ് പിന്തുണ...

സംസ്‌ഥാനത്ത്‌ മഴ ശക്‌തമാകുന്നു; എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ ശക്‌തമാകുന്നു. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. പാലക്കാട്,...

നവീൻ ബാബുവിന്റെ മരണം; അന്വേഷിക്കാൻ ആറംഗ പ്രത്യേക സംഘം

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂർ ജില്ലാ പോലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് കേസ് അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജിക്കാണ്...

അഞ്ചുപൈസ തന്ന് പച്ചില കാട്ടി വിരട്ടാമെന്ന് കരുതണ്ട, കളങ്കം വീഴ്‌ത്തിയ വാർത്ത; കോവൂർ കുഞ്ഞുമോൻ

തിരുവനന്തപുരം: അജിത് പവാർ പക്ഷത്ത് ചേരാൻ തോമസ് കെ തോമസ് 50 കോടി രൂപ വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം തള്ളി കോവൂർ കുഞ്ഞുമോൻ. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആന്റണി...
- Advertisement -