Sun, Jul 5, 2026
31.8 C
Dubai

മത വിദ്വേഷ പ്രസംഗം; പിസി ജോർജിന്റെ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും

കോട്ടയം: മതവിദ്വേഷ പ്രസംഗത്തില്‍ പിസി ജോര്‍ജിന്റെ അറസ്‌റ്റ് ഇന്നുണ്ടായേക്കും. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചതായും പിസി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയതായി തെളിവുണ്ടെന്നും പോലീസ് കമ്മീഷണര്‍ വ്യക്‌തമാക്കിയിരുന്നു. 153 എ, 295 വകുപ്പുകൾ ചുമത്തിയാകും...

ശ്രീനിവാസൻ വധക്കേസ്; അഗ്‌നിരക്ഷാ സേന ഉദ്യോഗസ്‌ഥൻ ജിഷാദിനെ കസ്‌റ്റഡിയിൽ വാങ്ങും

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ അറസ്‌റ്റിലായ അഗ്‌നിരക്ഷാസേന ഉദ്യോഗസ്‌ഥൻ ജിഷാദിനെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങും. സഞ്‌ജിത്ത്‌ കൊലക്കേസിലും ജിഷാദിന് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിൽ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനു ശേഷമാകും സഞ്‌ജിത്ത്‌ കൊലക്കേസിലെ...

മുഖ്യമന്ത്രി ഇന്ന് തൃക്കാക്കരയിൽ; ഉറ്റുനോക്കി രാഷ്‌ട്രീയ കേരളം

കൊച്ചി: ഇടത് സ്‌ഥാനാർഥി ഡോ. ജോ ജോസഫിന്റെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ആവേശം പകരാൻ മുഖ്യമന്ത്രി ഇന്ന് തൃക്കാക്കരയിൽ എത്തും. എൽഡിഎഫ്‌ നിയോജക മണ്ഡലം കൺവൻഷൻ പിണറായി വിജയൻ ഉൽഘാടനം ചെയ്യും. വൈകീട്ട് 4ന്...

പ്രമുഖ പത്രപ്രവർത്തകൻ വിപി രാമചന്ദ്രൻ അന്തരിച്ചു

കൊച്ചി: പ്രമുഖ പത്രപ്രവർത്തകനും മാതൃഭൂമി മുൻ പത്രാധിപരുമായിരുന്ന വിപി രാമചന്ദ്രൻ അന്തരിച്ചു. 98 വയസായിരുന്നു. കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. കേരള പ്രസ് അക്കാദമി മുൻ ചെയർമാനായിരുന്നു. ദീർഘകാലം യുഎൻഐ ലേഖകനായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്....

ജോ ജോസഫിനെതിരെ അപരതന്ത്രം; തൃക്കാക്കര പിടിക്കാൻ 19 സ്‌ഥാനാർഥികൾ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. ഡമ്മി സ്‌ഥാനാർഥികൾ ഉള്‍പ്പടെ 19 പേരാണ് പത്രിക സമര്‍പ്പിച്ചത്. നാളെയാണ് സൂക്ഷ്‌മ പരിശോധന നടക്കുക.എല്‍ഡിഎഫ് സ്‌ഥാനാർഥി ഡോ. ജോ ജോസഫിന് അപര...

സമസ്‌തയുടെ പെൺവിലക്ക്; അപലപിച്ച് ഗവർണർ

തിരുവനന്തപുരം: മലപ്പുറത്ത് സമസ്‌ത വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തെ അപലപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുസ്‌ലിം സമുദായത്തില്‍ പിറന്നതിനാലാണ് പെണ്‍കുട്ടി അപമാനിക്കപ്പെട്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുസ്‌ലിം പുരോഹിതര്‍ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന്റെ...

തട്ടുകടയിൽ നിന്ന് വാങ്ങിയ കപ്പ ബിരിയാണിയിൽ വെള്ളിമോതിരം; കടയടപ്പിച്ചു

ചേർത്തല: തട്ടുകടയിൽ നിന്ന് വാങ്ങിയ കപ്പ ബിരിയാണിയിൽ നിന്ന് വെള്ളിമോതിരം കണ്ടെത്തി. ഭക്ഷണം കഴിച്ചയാൾക്ക് അസ്വസ്‌ഥതകൾ ഉണ്ടായതിനെ തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗത്തിന് നൽകിയ പരാതിയിൽ തട്ടുകട അടച്ചിടാൻ നിർദേശം നൽകി. കണിച്ചുകുളങ്ങര സ്വദേശിനി...

രണ്ട് മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവായ പോലീസ് ഓഫിസർ അറസ്‌റ്റിൽ

ആലപ്പുഴ: എആർ ക്യാംപിനടുത്തുള്ള ക്വാർട്ടേഴ്‌സിൽ യുവതിയെയും രണ്ട് മക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവായ പോലീസ് ഓഫിസർ അറസ്‌റ്റിൽ. ആലപ്പുഴ മെഡിക്കൽ കോളേജ് പോലീസ് എയ്‌ഡ് പോസ്‌റ്റിൽ ജോലിചെയ്യുന്ന അമ്പലപ്പുഴ സ്‌റ്റേഷനിലെ സിവിൽ...
- Advertisement -