രണ്ട് മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവായ പോലീസ് ഓഫിസർ അറസ്‌റ്റിൽ

By News Desk, Malabar News

ആലപ്പുഴ: എആർ ക്യാംപിനടുത്തുള്ള ക്വാർട്ടേഴ്‌സിൽ യുവതിയെയും രണ്ട് മക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവായ പോലീസ് ഓഫിസർ അറസ്‌റ്റിൽ. ആലപ്പുഴ മെഡിക്കൽ കോളേജ് പോലീസ് എയ്‌ഡ് പോസ്‌റ്റിൽ ജോലിചെയ്യുന്ന അമ്പലപ്പുഴ സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ റെനീസാണ് അറസ്‌റ്റിലായത്‌. ആത്‌മഹത്യാ പ്രേരണ കുറ്റവും സ്‌ത്രീപീഡന വകുപ്പും ചേർത്താണ് കേസ്.

റെനീസിന്റെ ഭാര്യ നജ്‌ല (27), മകൻ എൽകെജി. വിദ്യാർഥി ടിപ്പുസുൽത്താൻ (അഞ്ച്), മകൾ മലാല (ഒന്നേകാൽ) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മാനസിക പീഡനമാണ് യുവതിയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

മക്കളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കിയെന്നാണു പ്രാഥമികനിഗമനം. മൂത്തകുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കിയും ഇളയകുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും കൊന്നശേഷം നജ്‌ല കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

Most Read: ഡെൽഹിയിലെ ഒഴിപ്പിക്കൽ നടപടി; പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE