Thu, Jul 9, 2026
34.9 C
Dubai

ജപ്‌തി ചെയ്‌ത വീടിന്റെ പൂട്ടുപൊളിച്ച സംഭവം; എംഎൽഎ രാഷ്‌ട്രീയം കളിക്കുന്നുവെന്ന് വിമർശനം

കൊച്ചി: മൂവാറ്റുപുഴയിൽ ഹൃദ്രോഗിയായ ഗൃഹനാഥൻ ആശുപത്രിയിൽ കഴിയുമ്പോൾ ബാങ്ക് ജപ്‌തി ചെയ്‌ത വീടിന്റെ പൂട്ടുപൊളിച്ച മാത്യു കുഴൽനാടൻ എംഎൽയ്‌ക്ക് എതിരെ വിമർശനം. എംഎൽഎയുടെ നടപടിക്കെതിരെ അർബൻ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ രംഗത്തെത്തി. മൂവാറ്റുപുഴയിൽ...

സിൽവർ ലൈന് അനുമതി നൽകില്ലെന്ന് ആവർത്തിച്ച് മുരളീധരൻ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രവും സംസ്‌ഥാനവും നേർക്ക് നേർ. പദ്ധതിക്ക് കേന്ദ്രം അനുമതി നൽകില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. സാമൂഹികാഘാത പഠനം പോലും നടത്താനാകാത്തത് പൊതുജനങ്ങൾ പദ്ധതിക്ക് എതിരാണ് എന്നതിനുള്ള...

ഇന്ന് മുതല്‍ നാല് ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ നാല് ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നല്‍ മുന്നറിയിപ്പുമുണ്ട്. 2022 ഏപ്രില്‍ 03 മുതല്‍ 07 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍...

ക്രൂരമായ നടപടി, മണ്ണെണ്ണ വിലവർധന പിൻവലിക്കണം; ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: മണ്ണെണ്ണ വിലവര്‍ധന പിന്‍വലിക്കണമെന്ന ആവശ്യവുമായി സംസ്‌ഥാന ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. കേന്ദ്രത്തിന്റേത് ക്രൂരമായ നടപടിയാണെന്നും, നയം തിരുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മണ്ണെണ്ണയുടെ വില കുത്തനെ ഉയരുന്നതോടെ മൽസ്യബന്ധനം ജീവിതമാര്‍ഗമാക്കിയ തൊഴിലാളികള്‍ക്ക് ജീവിക്കാന്‍...

ആഗോളതലത്തിൽ 50% കൂടിയപ്പോൾ രാജ്യത്ത് കൂടിയത് 5%; ഇന്ധന വില വർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി

തിരുവനന്തപുരം: ഇന്ധന വിലക്കയറ്റത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ആഗോള തലത്തിൽ 50 ശതമാനം വില കൂടിയപ്പോൾ ഇന്ത്യയിൽ 5 ശതമാനം മാത്രമാണ് വർധിച്ചത് എന്നാണ് മുരളീധരന്റെ ന്യായീകരണം. വിലക്കയറ്റം പിടിച്ചു നിർത്താൻ...

സർക്കാർ വാർഷികാഘോഷ പരിപാടി; മുസ്‌ലിം ലീഗ് പങ്കെടുക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികളിൽ മുസ്‌ലിം ലീഗ് പങ്കെടുക്കില്ലെന്ന് വ്യക്‌തമാക്കി പികെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവ് പറഞ്ഞത് തന്നെയാണ് മുസ്‌ലിം ലീഗിന്റെയും നിലപാടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാർ വാർഷികാഘോഷ പരിപാടികളിൽ പ്രതിപക്ഷം പങ്കെടുക്കാതെയിരിക്കുന്നത്...

മൂന്ന് ജില്ലകളിൽ കെ-റെയിൽ സാമൂഹികാഘാത പഠനം നിർത്തിവച്ചു

കൊച്ചി: സംസ്‌ഥാനത്തെ മൂന്ന് ജില്ലകളില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം താല്‍ക്കാലികമായി നിര്‍ത്തി. എറണാകുളം, ആലപുഴ , പത്തനംതിട്ട ജില്ലകളിലാണ് ജനങ്ങളുടെ നിസഹകരണത്തെ തുടര്‍ന്ന് പഠനം നിര്‍ത്തിയത്. പ്രതിഷേധം തുടരുന്നതിനാല്‍ പഠനം...

വെറും മുട്ടറോസ്‌റ്റല്ല, അണ്ടിപ്പരിപ്പും മുന്തിരിയുമുണ്ട്; അമിതവിലയിൽ ഹോട്ടലുടമയുടെ വിശദീകരണം

ആലപ്പുഴ: അപ്പത്തിനും മുട്ടറോസ്‌റ്റിനും അമിത വില ഈടാക്കിയെന്ന ചിത്തരഞ്‌ജൻ എംഎൽഎയുടെ പരാതിയിൽ മറുപടിയുമായി ഹോട്ടലുടമ. തങ്ങളുടേത് സാധാരണ മുട്ടറോസ്‌റ്റല്ലെന്നും അതിൽ അണ്ടിപ്പരിപ്പും മുന്തിരിയുമടക്കം ചേ‍ർത്താണ് ഉണ്ടാക്കുന്നതെന്നും ആണ് ഹോട്ടൽ ഉടമയുടെ വിശദീകരണം. മുട്ടറോസ്‌റ്റിന് 50...
- Advertisement -