ശബരിമലയിൽ കവർച്ചയ്‌ക്ക് അവസരമൊരുക്കി; മുൻ എക്‌സി. ഓഫീസർ അറസ്‌റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി കവർന്ന കേസിൽ മൂന്നാം പ്രതിയായ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിനെ അറസ്‌റ്റ് ചെയ്‌തു.
ഇന്നലെ...
താമരശ്ശേരി ഫ്രഷ് കട്ട് തുറക്കാൻ അനുമതി, പ്രദേശത്ത് പോലീസ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം പ്രവർത്തിക്കാൻ അനുമതി നൽകിയതിന്റെ പശ്‌ചാത്തലത്തിൽ പ്രദേശത്ത് പോലീസ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കേന്ദ്രം തുറക്കുകയാണെങ്കിൽ സമരം തുടങ്ങുമെന്ന പ്രദേശവാസികളുടെ പ്രഖ്യാപനത്തെ തുടർന്നാണ് നിരോധനാജ്‌ഞ...
കേരള ജ്യോതി പുരസ്‌കാരം ഡോ. എംആർ രാഘവ വാര്യർക്ക്
തിരുവനന്തപുരം: 2025ലെ കേരള ജ്യോതി പുരസ്‌കാരം ഡോ. എംആർ രാഘവ വാര്യർക്ക്. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം. കാർഷിക മേഖലയിലെ സംഭാവനകൾക്ക് പിബി അനീഷിനും കലാരംഗത്തെ പ്രവർത്തനങ്ങൾക്ക് രാജശ്രീ വാര്യർക്കും കേരള...
റസൂൽ പൂക്കുട്ടി സംസ്‌ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ; കുക്കു വൈസ് ചെയർപേഴ്‌സൻ
തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി ഓസ്‌കർ ജേതാവും സംവിധായകനുമായ റസൂൽ പൂക്കുട്ടിയെ നിയമിച്ചു. നടിയും താരസംഘടന 'അമ്മ' ജനറൽ സെക്രട്ടറിയുമായ കുക്കു പരമേശ്വരൻ ആണ് വൈസ് ചെയർപേഴ്‌സൻ. പ്രേംകുമാർ ഉൾപ്പെട്ട ഭരണസമിതിയെ...
തിരഞ്ഞെടുപ്പ് ഏകോപന ചുമതല; കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി
ന്യൂഡെൽഹി: കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റിയെ പ്രഖ്യാപിച്ചു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് പുതിയ കോർ കമ്മിറ്റിയെ എഐസിസി നേതൃത്വം പ്രഖ്യാപിച്ചത്. കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ യോഗത്തിലാണ്...
സാമൂഹിക ക്ഷേമപെൻഷൻ; വർധിപ്പിച്ച 2000 രൂപ നവംബറിൽ, കുടിശികയും ലഭിക്കും
തിരുവനന്തപുരം: സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്‌താക്കൾക്ക് നവംബറിൽ 3600 രൂപ വീതം ലഭിക്കും. ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. വർധിപ്പിച്ച 2000 രൂപ പെൻഷൻ...
വാൽപ്പാറയിലേക്ക് നാളെ മുതൽ ഇ-പാസ് നിർബന്ധം; പ്‌ളാസ്‌റ്റിക് സാധനങ്ങൾക്ക് നിരോധനം
കോയമ്പത്തൂർ: മലയോര വിനോദസഞ്ചാര മേഖലയായ വാൽപ്പാറയിലേക്ക് നാളെ മുതൽ ഇ-പാസ് നിർബന്ധം. നീലഗിരി ജില്ല, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് മാത്രമുണ്ടായിരുന്ന ഇ-പാസ് നിബന്ധനകൾ മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് വാൽപ്പാറയിലേക്കും വ്യാപിപ്പിക്കുന്നത്.
ഇ-പാസിനായി www.tnepass.tn.gov.in/home ...
നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു; യുവ ഡോക്‌ടർക്ക് ദാരുണാന്ത്യം
കോട്ടയം: നിയന്ത്രണംവിട്ട കാർ വൈക്കം തോട്ടുവക്കും തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ ഡോക്‌ടർ അമൽ സൂരജാണ് (33) മരിച്ചത്. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറാണ്. ഇന്ന് രാവിലെ നാട്ടുകാർ കാർ...








































