Fri, Jun 26, 2026
30.8 C
Dubai

രാപ്പകൽ സമരം അവസാനിപ്പിക്കാൻ ആശാ പ്രവർത്തകർ; ഇനി ജില്ലകളിലേക്ക് വ്യാപിപ്പിക്കും

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം അവസാനിപ്പിക്കാനൊരുങ്ങി ആശാ പ്രവർത്തകർ. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശാ പ്രവർത്തകരുടെ തീരുമാനം. കേരളപ്പിറവി ദിനമായ നാളെ പ്രഖ്യാപനം നടത്തും. നാളെ 266ആം ദിവസത്തിലേക്ക്...

പിഎം ശ്രീ പദ്ധതി; കത്ത് തയ്യാറാക്കി സംസ്‌ഥാനം, പിൻമാറാൻ വ്യവസ്‌ഥയില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് തയ്യാറാക്കി സംസ്‌ഥാന സർക്കാർ. മന്ത്രിസഭാ തീരുമാനം ചീഫ് സെക്രട്ടറി ഇന്ന് കത്തിലൂടെ കേന്ദ്രത്തെ അറിയിക്കും. മന്ത്രിസഭാ തീരുമാനം എന്ന നിലയ്‌ക്കാണ്‌...

അമീബിക് മസ്‌തിഷ്‌ക ജ്വരം; സംസ്‌ഥാനത്ത്‌ ഒരു മരണം കൂടി, ഈമാസം മരിച്ചത് 11 പേർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മ (85) ആണ് മരിച്ചത്. 17 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു. ഇതിനിടെയാണ്...

മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്നു; പ്രതി ഹമീദിന് വധശിക്ഷ

ഇടുക്കി: ജില്ലയിലെ ചീനിക്കുഴിയിൽ ഉറങ്ങാൻകിടന്ന മകനെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ട് പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തിയ പിതാവ് ആലിയക്കുന്നേൽ ഹമീദ് മക്കാറിന് (82) വധശിക്ഷ വിധിച്ച് കോടതി. അഞ്ചുലക്ഷം രൂപ പിഴയും അടക്കണം. തൊടുപുഴ...

‘മന്ത്രി ജിആർ അനിൽ അപമാനിക്കുന്ന പ്രസ്‌താവന നടത്തി, മുദ്രാവാക്യങ്ങൾ വേദനിപ്പിച്ചു’

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിൽ സിപിഐ നേതാക്കൾക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സിപിഐ ആസ്‌ഥാനത്ത് പാർട്ടി സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ട് സംസാരിക്കാനെത്തിയപ്പോൾ മന്ത്രി ജിആർ അനിൽ തന്നെ...

അദിതിയെ മർദ്ദിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തി; പിതാവിനും രണ്ടാനമ്മയ്‌ക്കും ജീവപര്യന്തം തടവ്

കൊച്ചി: കോഴിക്കോട് ആറുവയസുകാരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയും കുട്ടിയുടെ പിതാവുമായ സുബ്രഹ്‌മണ്യൻ നമ്പൂതിരിക്കും രണ്ടാംപ്രതിയും രണ്ടാനമ്മയുമായ റംല ബീഗത്തിനും (ദേവിക അന്തർജനം) ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഹൈക്കോടതി....

ശബരിമല സ്വർണക്കൊള്ള; അന്വേഷണം ഉന്നതരിലേക്ക്, ബോർഡ് പ്രസിഡണ്ടുമാരും കുടുങ്ങും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം ദേവസ്വം ബോർഡ് ഉന്നതരിലേക്ക് നീളുന്നു. 2019-2025 കാലയളവിലെ ദേവസ്വം ബോർഡ് പ്രസിഡണ്ടുമാർക്കെതിരെ എസ്ഐടി അന്വേഷണം തുടങ്ങി. നിലവിലെ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത്, 2019ലെ...

ക്ഷേമ പെൻഷൻ 2000 രൂപയാക്കി, ആശമാരുടെ ഓണറേറിയം വർധിപ്പിച്ചു; വമ്പൻ പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ വമ്പൻ പ്രഖ്യാപനങ്ങളുമായി സംസ്‌ഥാന സർക്കാർ. സാമൂഹിക ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയായി വർധിപ്പിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്‌ഥാന സർക്കാർ ജീവനക്കാർ,...
- Advertisement -