Sun, Aug 16, 2026
36 C
Dubai

രോഗബാധ 13,956, പോസിറ്റിവിറ്റി 10.69%, മരണം 81

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,30,553 ആണ്. ഇതിൽ രോഗബാധ 13,956 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 13,613 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 81 പേർക്കാണ്....

ഒപി ബ്ളോക്ക് ഒറ്റ ദിവസംകൊണ്ട് ക്ളീനാക്കി; ജീവനക്കാരെ നേരിട്ടെത്തി അഭിനന്ദിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഒപി ബ്ളോക്ക് ഒറ്റ ദിവസംകൊണ്ട് വൃത്തിയാക്കി ആശുപത്രി ജീവനക്കാര്‍. ഞായറാഴ്‌ച അവധിയുപേക്ഷിച്ച് എഴുപതോളം ആശുപത്രി ജീവനക്കാരാണ് ശുചീകരണ യജ്‌ഞത്തില്‍ പങ്കാളികളായത്. മൂന്നുനിലകളുള്ള കെട്ടിടത്തിലെ എല്ലാ ഭാഗങ്ങളും വൃത്തിയാക്കി. ഇതോടൊപ്പം വീല്‍ചെയര്‍,...

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; തീരുമാനം തെറ്റെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് വലിയ‌ പെരുന്നാളിനോട് അനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). കോവിഡ് ഭീതി നിലനിൽക്കവെ സർക്കാർ എടുത്ത തീരുമാനം തെറ്റാണെന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ...

ആളറിയാതെ എക്‌സൈസ് ഓഫിസർക്ക് ‘കുപ്പി വിറ്റു’; ഒരാൾ പിടിയിൽ

കോട്ടയം: ബിവറേജസിന് സമീപം അനധികൃത വിദേശമദ്യ വിൽപന നടത്തിവന്നയാളെ എക്‌സൈസ് പിടികൂടി. നീലൂർ സ്വദേശിയായ ബോസി വെട്ടുക്കാട്ടിൽ (47) ആണ് അറസ്‌റ്റിലായത്. പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫിസർ ബി ആനന്ദരാജും...

വരുമാനം നിലച്ചു; തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ നിയമനങ്ങൾക്ക് നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് കാലത്തുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ നിയമനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പ്രതിസന്ധി തരണം ചെയ്യാൻ ക്ഷേത്രങ്ങളിലെ നിത്യോപയോഗ സാധനങ്ങളല്ലാത്തവ ലേലം ചെയ്യുന്നതടക്കം പരിഗണനയിലാണ്. ശബരിമല തീർഥാടന...

സംസ്‌ഥാനത്തെ ഇറച്ചിക്കോഴി വില നിയന്ത്രിക്കും; മന്ത്രി ചിഞ്ചു റാണി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇറച്ചിക്കോഴി വില നിയന്ത്രിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പൗള്‍ട്രി വികസന കോര്‍പറേഷന്റെ ഔട്ട്ലെറ്റുകളില്‍ മിതമായ വിലയ്‌ക്ക് ഇറച്ചിക്കോഴി ലഭ്യമാക്കുമെന്നും ഇറച്ചിക്കോഴി കൃഷി കൂട്ടുമെന്നും മന്ത്രി പറഞ്ഞു. കോഴിത്തീറ്റയുടെ വില കുറഞ്ഞാല്‍ കോഴിയുടെ...

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: യുഡിഎഫില്‍ ധാരണാപിശകില്ല; ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തിൽ യുഡിഎഫില്‍ ധാരണാപിശക് ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. മുസ്‌ലിം ലീഗ് ഉന്നയിച്ച വിമര്‍ശനങ്ങള്‍...

പമ്പയിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു; വെള്ളപ്പൊക്ക ഭീതിയിൽ അപ്പർ കുട്ടനാട്

ആലപ്പുഴ: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ അപ്പർ കുട്ടനാട്ടിലെ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിൽ. മഴ ഇനിയും തുടരുകയാണെങ്കിൽ വെള്ളപ്പൊക്കം രൂക്ഷമായേക്കാം. നിരണം, തലവടി, എടത്വ, വീയപുരം, തകഴി പ്രദേശങ്ങളിൽ ഇതിനോടകം വെള്ളം കയറി....
- Advertisement -